App Logo

No.1 PSC Learning App

1M+ Downloads
ലീച്ചിങ് എന്ന സാന്ദ്രണ രീതി ഉപയോഗിക്കുന്നത് ഏത് ലോഹത്തിന്റെ അയിരിനാണ് ?

Aസ്വർണ്ണം

Bടിൻ

Cഇരുമ്പ്

Dഅലുമിനിയം

Answer:

D. അലുമിനിയം

Read Explanation:

ലീച്ചിങ് (Leaching):

ബോക്സൈറ്റിനെ സോഡിയം ഹൈഡ്രോക്സൈഡ് (NaOH) ലായനിയിൽ 150–200°C താപനിലയിൽ ചേർത്ത് ഉയർന്ന മർദ്ദത്തിൽ ചൂടാക്കുന്നു.

ഈ പ്രക്രിയയിൽ:

Al2O3+2NaOH+3H2O→2NaAl(OH)4

അലുമിനിയം ഓക്സൈഡ് സോഡിയം അലുമിനേറ്റ് (NaAl(OH)₄) ആയി ലയിക്കുന്നു.

അശുദ്ധികൾ (Fe₂O₃, SiO₂) ലായനയിൽ ലയിക്കാതെ രെഡ് മഡ് (Red Mud) ആയി വേർതിരിക്കപ്പെടുന്നു.

അശുദ്ധികളുടെ വേർതിരിക്കൽ:

ലായനയിൽ നിന്ന് അശുദ്ധികൾ ഫിൽട്ടർ ചെയ്ത് നീക്കം ചെയ്യുന്നു.

റെഡ് മഡ് (Red Mud) ബാക്കിയാവുന്നു.

അലുമിന ഹൈഡ്രോക്സൈഡ് രൂപീകരണം:

സോഡിയം അലുമിനേറ്റ് ലായനയെ തണുപ്പിച്ച് Al(OH)₃ ലഭിക്കുന്നു

NaAl(OH)4→Al(OH)3+NaOH

കാൽസിനേഷൻ (Calcination):

അലുമിന ഹൈഡ്രോക്സൈഡ് (Al(OH)₃) നന്നായി 1000–1100°C വരെ ചൂടാക്കുന്നു.

വെള്ളം വെടിഞ്ഞ് അലുമിനിയം ഓക്സൈഡ് (Al₂O₃) ലഭിക്കുന്നു.

2Al(OH)3→Al2O3+3H2O


Related Questions:

താഴെ പറയുന്ന ലോഹങ്ങളിൽ കുലീന ലോഹത്തിൽ പെടാത്തത് ? 

  1. സ്വർണ്ണം 
  2. വെള്ളി 
  3. പലേഡിയം 
  4. പ്ലാറ്റിനം
സ്റ്റീലിനെ മൃദുവാക്കുന്ന താപോപചാര രീതി ഏത് ?
' ബ്രാസ് ' ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് ?
മാണിക്യം (ruby) എന്നതിൽ അടങ്ങിയിരിക്കുന്നത് ഏത് ലോഹത്തിൻറെ ഓക്സൈഡാണ് ഏത്?
താഴെക്കൊടുക്കുന്നവയിൽ ഏത് അയിര് ആണ് "ലീച്ചിംഗ് " പ്രക്രിയ വഴി സാന്ദ്രണം നടത്തുന്നത് ?