Challenger App

No.1 PSC Learning App

1M+ Downloads
ലീച്ചിങ് എന്ന സാന്ദ്രണ രീതി ഉപയോഗിക്കുന്നത് ഏത് ലോഹത്തിന്റെ അയിരിനാണ് ?

Aസ്വർണ്ണം

Bടിൻ

Cഇരുമ്പ്

Dഅലുമിനിയം

Answer:

D. അലുമിനിയം

Read Explanation:

ലീച്ചിങ് (Leaching):

ബോക്സൈറ്റിനെ സോഡിയം ഹൈഡ്രോക്സൈഡ് (NaOH) ലായനിയിൽ 150–200°C താപനിലയിൽ ചേർത്ത് ഉയർന്ന മർദ്ദത്തിൽ ചൂടാക്കുന്നു.

ഈ പ്രക്രിയയിൽ:

Al2O3+2NaOH+3H2O→2NaAl(OH)4

അലുമിനിയം ഓക്സൈഡ് സോഡിയം അലുമിനേറ്റ് (NaAl(OH)₄) ആയി ലയിക്കുന്നു.

അശുദ്ധികൾ (Fe₂O₃, SiO₂) ലായനയിൽ ലയിക്കാതെ രെഡ് മഡ് (Red Mud) ആയി വേർതിരിക്കപ്പെടുന്നു.

അശുദ്ധികളുടെ വേർതിരിക്കൽ:

ലായനയിൽ നിന്ന് അശുദ്ധികൾ ഫിൽട്ടർ ചെയ്ത് നീക്കം ചെയ്യുന്നു.

റെഡ് മഡ് (Red Mud) ബാക്കിയാവുന്നു.

അലുമിന ഹൈഡ്രോക്സൈഡ് രൂപീകരണം:

സോഡിയം അലുമിനേറ്റ് ലായനയെ തണുപ്പിച്ച് Al(OH)₃ ലഭിക്കുന്നു

NaAl(OH)4→Al(OH)3+NaOH

കാൽസിനേഷൻ (Calcination):

അലുമിന ഹൈഡ്രോക്സൈഡ് (Al(OH)₃) നന്നായി 1000–1100°C വരെ ചൂടാക്കുന്നു.

വെള്ളം വെടിഞ്ഞ് അലുമിനിയം ഓക്സൈഡ് (Al₂O₃) ലഭിക്കുന്നു.

2Al(OH)3→Al2O3+3H2O


Related Questions:

കറുത്ത ഈയം (Black Lead) എന്ന് പൊതുവെ അറിയപ്പെടുന്നത് ഏതാണ്?
അമാൽഗം ഉണ്ടാകാത്ത ലോഹം ഏത്?
' Quick silver ' എന്നറിയപ്പെടുന്ന ലോഹം ഏതാണ് ?

അലുമിനയിൽനിന്ന് അലുമിനിയം വേർതിരിക്കുന്നതിന് ഏത് മാർഗം ഉപയോഗിക്കാം?

  1. അലുമിനയിൽനിന്ന് അലുമിനിയം വേർതിരിക്കാൻ വൈദ്യുത വിശ്ലേഷണ മാർഗ്ഗം ഉപയോഗിക്കാം.
  2. അലുമിനിയത്തിന്റെ ഉയർന്ന ക്രിയാശീലത കാരണം സാധാരണ നിരോക്സീകരണ പ്രക്രിയകളിലൂടെ ഇത് വേർതിരിച്ചെടുക്കാൻ കഴിയില്ല.
  3. കാർബണിനെക്കാൾ ശക്തിയേറിയ നിരോക്സീകാരി ഉപയോഗിച്ചാൽ അലുമിനിയം നേരിട്ട് വേർതിരിച്ചെടുക്കാം.
    ഏറ്റവും സ്ഥിരതയുള്ള സംയുക്തം ഏത്?