App Logo

No.1 PSC Learning App

1M+ Downloads
ലീലാതിലകം പൂർണമായും മലയാളത്തിലേക്ക് ആദ്യം വിവർത്തനം ചെയ്തത് ആരാണ് ?

Aആറ്റൂർ കൃഷ്ണ പിഷാരടി

Bകേരള വർമ്മ വലിയകോയി തമ്പുരാൻ

Cരാജ രവി വർമ്മ

DA R രാജരാജ വർമ്മ

Answer:

A. ആറ്റൂർ കൃഷ്ണ പിഷാരടി

Read Explanation:

ലീലാതിലകം

  • മണിപ്രവാളത്തിലെ വ്യാകരണത്തെയും കാവ്യമീമാംസയെയുംപറ്റി പ്രതിപാദിക്കുന്ന ഏറ്റവും പുരാതന ഗ്രന്ഥം.
  • രചയിതാവ് അജ്ഞാതനാണെങ്കിലും ലീലതിലകകാരൻ എന്ന പേരിൽ ഭാഷാ-സാഹിത്യ ചർച്ചകളിൽ പരാമർശിക്കപ്പെടുന്നു.
  • സംസ്കൃത ഭാഷയിലാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്.
  • പതിനാലാം നൂറ്റാണ്ടിന്റെ ഒടുവിലാണ് ഗ്രന്ഥരചന എന്നു കരുതുന്നു.
  • ആറ്റൂർ കൃഷ്ണപ്പിഷാരോടി 1917 ൽ ലീലാതിലകം പൂർണ്ണമായും മലയാളത്തിലേക്ക് വിവർത്തനം പ്രസിദ്ധീകരിച്ചു.
  • പാട്ട് സാഹിത്യം, മണിപ്രവാളം, കേരളഭാഷ, നമ്പ്യാന്തമിഴ് എന്നിവയെപ്പറ്റിയുള്ള ആധികാരിക പരാമർശം കാണപ്പെടുന്ന ഗ്രന്ഥമാണിത്.
  • ലീലാതിലകത്തിന് കൈരളീ തിലകം എന്ന വ്യാഖ്യാനം രചിച്ചത് - ശൂരനാട്ട് കുഞ്ഞൻപിള്ള.
  • ലീലാതിലകം പൂർണമായും മലയാളത്തിലേക്ക് ആദ്യം വിവർത്തനം ചെയ്തത് : ആറ്റൂർ കൃഷ്ണ പിഷാരടി.
  • ' ലീലാതിലക സൂത്രഭാഷ്യം ' രചിച്ചത് : ഡോ.സി.കെ.ചന്ദ്രശേഖരൻ നായർ 

 


Related Questions:

' പരാജയപ്പെട്ട കമ്പോള ദൈവം ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ച് പരാമർശിക്കുന്ന ആദ്യ പുസ്തകമായ "മിറാബിലിയ ഡിസ്ക്രിപ്ഷ്യ " രചിച്ചത് ?
സുഗതകുമാരിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കവിത ഏത്?
കേരള പരാമർശമുള്ള "കോകില സന്ദേശം" രചിച്ചതാര് ?
ആരുടെ ഗ്രന്ഥമാണ് യോഗതാരാവലി?