Challenger App

No.1 PSC Learning App

1M+ Downloads
ലൂയിസ് പ്രതീകത്തിൽ ഡോട്ട് എന്തിനെ സൂചിപ്പിക്കുന്നു

Aഅറ്റോമിക് നമ്പർ

Bസംയോജകത

Cമാസ്സ് നമ്പർ

Dഇവയൊന്നുമല്ല

Answer:

B. സംയോജകത

Read Explanation:

  • ലൂയിസ് പ്രതീകങ്ങൾ (Lewis symbols)

  • ഒരു തന്മാത്രയുണ്ടാകുമ്പോൾ അതിലെ ആറ്റങ്ങളിലെ ആന്തരികഷെല്ലിലെ ഇലക്ട്രോണുകൾ രാസബന്ധനത്തിൽ ഏർപ്പെടുന്നില്ലെന്നും ബാഹ്യതമഷെല്ലിലെ ഇലക്ട്രോണുകൾ മാത്രമേ സംയോജനത്തിൽ പങ്കെടുക്കുകയുള്ളൂ.

  • രാസസംയോജനത്തിൽ പങ്കെടുക്കുന്ന ഈ ബാഹ്യതമ ഇലക്ട്രോണുകളെയാണ് സംയോജക ഇലക്ട്രോ ണുകൾ (valence electrons) എന്നു പറയുന്നത്.

  • ഒരു ആറ്റത്തിലെ സംയോജക ഇലക്ട്രോണുകളെ ആ ആറ്റത്തിൻ്റെ പ്രതീകത്തിനു ചുറ്റുമായി കുത്തുകൾ (dot) ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതി ആദ്യമായി അവലംബിച്ചത് ജി.എൻ.ലൂയിസ് എന്ന അമേരിക്കൻ രസതന്ത്രജ്ഞനാണ്.

  • ഇതിനെ ലൂയിസ് പ്രതീകം എന്നാണ് വിളിക്കുന്നത്. ആവർത്തനപ്പട്ടികയിലെ രണ്ടാമത്തെ പീരിയഡിലെ മൂലകങ്ങളുടെ ലൂയിസ് പ്രതീകങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.

    ലൂയിസ് പ്രതീകങ്ങളുടെ പ്രാധാന്യം

  • ലൂയിസ് പ്രതീകങ്ങളിലുള്ള ഡോട്ടുകൾ ആറ്റങ്ങളിലെ സംയോജക ഇലക്ട്രോണുകളെ സൂചിപ്പിക്കുന്ന തിനാൽ ഈ ഡോട്ടുകളുടെ എണ്ണം ഉപയോഗിച്ച് ഒരു മൂലകത്തിൻ്റെ ഗ്രൂപ്പ്സംയോജകത വളരെ എളുപ്പ ത്തിൽ കണക്കാക്കുവാൻ കഴിയും.

  • ഗ്രൂപ്പ് സംയോജകത = ഡോട്ടുകളുടെ എണ്ണം അല്ലെങ്കിൽ 8 - ഡോട്ടുകളുടെ എണ്ണം.


Related Questions:

HF,ആൽക്കഹോൾ. ജലം തുടങ്ങിയ തന്മാത്രകളിലെ ഹൈഡ്രജൻ ബന്ധനo ഏത് ?
ലോഹങ്ങൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം:
ആസിഡ് ലോഹവുമായി പ്രതിപ്രവർത്തിച്ച്, ലവണം രൂപപ്പെടുകയും __________ വാതകത്തെ സ്വതന്ത്രമാക്കുകയും ചെയ്യുന്നു.
സ്റ്റീലിനെ ചുട്ടു പഴുപ്പിച്ച ശേഷം വായുവിൽ സാവധാനം തണുപ്പിക്കുന്ന പ്രക്രിയയാണ് .....
അറ്റോമിക നമ്പർ 57 ആയ ലാൻഥനം (La) മുതൽ അറ്റോമിക നമ്പർ 71 ആയ ലൂട്ടീഷ്യം (Lu) വരെയുള്ള മൂലകങ്ങൾ അറിയപ്പെടുന്നത് എന്ത് ?