Challenger App

No.1 PSC Learning App

1M+ Downloads
ലൈംഗിക അവയവ ഘട്ടത്തിൽ ആൺകുട്ടികളിൽ ഉണ്ടാകുന്ന ഈഡിപ്പസ് കോംപ്ലക്സ് പോലെ പെൺകുട്ടികളിൽ ഉണ്ടാകുന്ന കോംപ്ലക്സ് ?

Aഫീമെയ്ൽ കോംപ്ലക്സ്

Bഇലക്ട്രാ കോംപ്ലക്സ്

Cഇൻഫീരിയോരിറ്റി കോംപ്ലക്സ്

Dസുപ്പീരിയോരിറ്റി കോംപ്ലക്സ്

Answer:

B. ഇലക്ട്രാ കോംപ്ലക്സ്

Read Explanation:

  • ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികാസ ഘട്ടങ്ങൾ 
  • കുട്ടിക്കാലത്ത് നാം അനുഭവിക്കുന്ന ലൈംഗിക വികാസ പ്രതിസന്ധികൾ പിൽക്കാലത്ത് വ്യക്തിത്വ സവിശേഷതകളെ നിർണയിക്കുന്നു എന്ന് ഫ്രോയ്ഡ് വിശദീകരിക്കുന്നു.
  • ജീവിതത്തെ 5 വ്യത്യസ്ത ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. 
  • ഈ വിഭജനത്തിൻ്റെ അടിസ്ഥാനം ലൈംഗിക ചോദനയുടെ (ലിബിഡർജ്ജം) കേന്ദ്രീകരണമാണ്. 
  1. വദന ഘട്ടം (Oral stage)
  2. ഗുദ ഘട്ടം / പൃഷ്ഠ ഘട്ടം (Anal stage)
  3. ലൈംഗികാവയവ ഘട്ടം (Phallic stage)
  4. നിർലീന ഘട്ടം (Latent stage)
  5. ജനനേന്ദ്രിയ ഘട്ടം / ലിങ്ക ഘട്ടം (Genital stage)

പിതൃ കാമനയും (Electra complex) & മാതൃ കാമനയും (Oedipus complex)

  • ലൈംഗികാവയവ ഘട്ടത്തിൽ കാണപ്പെടുന്ന 2 പ്രത്യേകതകളാണ് പിതൃ കാമനയും മാതൃ കാമനയും. 
  • ആൺകുട്ടികൾക്ക് മാതാവിനോടുള്ള വൈകാരികമായ അഭിനിവേശം മാതൃകാമന (Oedipus complex) എന്നറിയപ്പെടുന്നു. 
  • പെൺകുട്ടികൾക്ക് അച്ഛനോടുള്ള പ്രത്യേക ആഭിമുഖ്യം പിതൃ കാമന (Electra complex) എന്നറിയപ്പെടുന്നു. 
  • ഈ കോംപ്ലക്സുകൾ ഉയർത്തുന്ന മാനസിക സംഘർഷത്തിന് വിജയകരമായ പരിഹാരം കാണുക എന്നത് ആരോഗ്യകരമായ വ്യക്തിത്വ വികസനത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നുവെന്ന് ഫ്രോയിഡ് അഭിപ്രായപ്പെടുന്നു. 

Related Questions:

ഫ്രോയിഡിന്റെ അഭിപ്രായത്തിൽ ലിംഗ അനന്യത (ജെൻഡർ വികസിക്കുന്നത് :
പുരോഗമനാത്മക വിദ്യാഭ്യാസത്തിന്റെ സവിശേഷതകളിൽപെടുന്നത് .(i) ചെയതു പഠിക്കുന്നതിന് പ്രാമുഖ്യം (ii) സഹകരണപഠനവും സഹവർത്തിത പഠനവും പ്രോത്സാഹിപ്പിക്കൽ (iii) പാഠ പുസ്തകങ്ങൾക്ക് മാത്രം പ്രാമുഖ്യം നൽകൽ (iv) പ്രശ്നനിർദ്ധാരണത്തിനും വിമർശനാത്മക ചിന്തയ്ക്കും പ്രാമുഖ്യം നൽകൽ
എറിക്സണിന്റെ സംഘർഷഘട്ട സിദ്ധാന്തമനുസരിച്ച് ഒരു യു.പി സ്കൂൾ കുട്ടി അനുഭവിക്കുന്ന സംഘർഷഘട്ടം ഏതാണ് ?
താഴെപ്പറയുന്ന ശ്രേണിയിൽ വിട്ടഭാഗം പൂരിപ്പിക്കുക. പുതിയ അനുഭവം- അസംതുലിതാവസ്ഥ - സ്വാംശീകരണം-സമതുലനം-_____ -വൈജ്ഞാനിക വികസനം?
ലോറൻസ് കോൾബെർഗിൻറെ അഭിപ്രായത്തിൽ "സംഘ ബന്ധുക്കളോടും സാമൂഹിക നിയമങ്ങളോടും ആയോജനം പുലർത്തുന്ന" കാലഘട്ടം ഏത് ?