വകുപ്പ് 4 ലാണ് അന്തഃപ്രവേശ ലൈംഗികാക്രമണത്തെ കുറിച്ച് പറയുന്നത്.
(1 )ആരെങ്കിലും കുറ്റം ചെയ്താൽ 10 വർഷത്തിൽ കുറയാത്തതും എന്നാൽ ജീവപര്യന്തം വരെ ആകാവുന്നതുമായ രണ്ടിലേതെങ്കിലും തടവ് നൽകി ശിക്ഷിക്കപ്പെടുകയും പിഴശിക്ഷക് കൂടി അര്ഹനാകുന്നതുമാണ്.
(2 )16 വയസിൽ താഴെയുള്ള ഒരു കുട്ടിയുടെ മേൽ ചെയ്താൽ 20 വർഷത്തിൽ കുറയാത്തതും എന്നാൽ അയാളുടെ സ്വാഭാവിക ജീവിതത്തിന്റെ കാലത്തേക്കുള്ള തടവ് എന്നര്ത്ഥമാക്കേണ്ട ജീവ പര്യന്തവും പിഴ ശിക്ഷകൂടി അര്ഹനാകുന്നതാണ് .
(3 ) (1 )ആം വകുപ്പ് പ്രകാരം ചുമത്തിയ പിഴത്തുക ന്യായവും ഇരയുടെ ചികിത്സ ചിലവും പുനരധിവാസവും നടത്താനായി ഇരക്ക് കൊടുക്കേണ്ടതാണ്.