App Logo

No.1 PSC Learning App

1M+ Downloads
ലോക ബാങ്കിന്റെ മറ്റൊരു പേര് എന്താണ്?

Aഫെഡറൽ ബാങ്ക്

Bഐ.ബി.ആർ.ഡി

Cഐസിഐസിഐ ബാങ്ക്

Dബാങ്ക് ഓഫ് അമേരിക്ക

Answer:

B. ഐ.ബി.ആർ.ഡി

Read Explanation:

ലോക ബാങ്ക്

  • ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനം. 
  • അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് (International Bank For Reconstruction and Development) (IBRD) എന്നാണ് ഒദ്യോഗികമായ പേര്.

  • യു.എസ്സിലെ ബ്രെട്ടൻവുഡ്സിൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1944 ജൂലൈയിൽ നടന്ന സമ്മേളനത്തിലാണ് ബാങ്ക് രൂപവത്കരണത്തിനുള്ള തീരുമാനമുണ്ടായത്.
  • 1945 ഡിസംബർ 27-ന് ബാങ്ക് നിലവിൽവന്നു.
  • എന്നാൽ1946 ജൂണിലാണ് വാഷിംഗ്ടൺ ഡി.സി. ആസ്ഥാനമാക്കി ബാങ്ക് പ്രവർത്തനമാരംഭിച്ചത്.
  • ലോകബാങ്കില്‍ നിന്നും വായ്പ നേടിയ ആദ്യ രാജ്യം : ഫ്രാൻസ്

ലോകബാങ്കിന്റെ ഉദ്ദേശ്യങ്ങൾ ഇവയാണ്:

  • വികസ്വര രാജ്യങ്ങളിലെ ദാരിദ്ര്യനിർമാർജ്ജനവും ജീവിതനിലവാരം ഉയർത്തലും.

  • അംഗരാഷ്ട്രങ്ങളുടെ പുനർനിർമ്മാണ-വികസനപ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം നൽകി പുനർനിർമ്മാണപ്രവർത്തനങ്ങളും വിദേശവാണിജ്യവും മെച്ചപ്പെടുത്തുകയും ജീവിതനിലവാരം ഉയർത്തുകയും ചെയ്യുക.

  • സ്വകാര്യമേഖലകളിൽ ഉത്പാദനം വർധിപ്പിക്കുന്നതിനുവേണ്ടി സ്വകാര്യ ഉടമകൾക്ക് വായ്പകൾ നൽകുകയും മറ്റു വായ്പകൾക്ക് ജാമ്യം നിൽക്കുകയും ചെയ്യുക.

  • പുനർനിർമ്മാണപ്രവർത്തനങ്ങൾക്കുവേണ്ട സ്വകാര്യ മൂലധനം ന്യായമായ പലിശനിരക്കിൽ ലഭ്യമാകാതെവരുമ്പോൾ ബാങ്കിന്റെ മൂലധനത്തിൽനിന്നോ ബാങ്ക് വായ്പ എടുത്തിട്ടുള്ള തുകയിൽനിന്നോ വായ്പകൾ നൽകുക.

  • 1996 മുതൽ അംഗരാജ്യങ്ങളിലെ അഴിമതിക്കെതിരായ പ്രവർത്തനവും ബാങ്കിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ ഭാഗമായി അംഗീകരിച്ചു. 

Related Questions:

പരിഷ്‌കരണ സമയത്ത് എത്ര വ്യവസായങ്ങൾ പൊതുമേഖലയ്‌ക്കായി നീക്കിവച്ചിരുന്നു?
ജിഎസ്ടി കൗൺസിലിന്റെ ചെയർമാൻ ആര്?
തൊണ്ണൂറുകളിൽ ഇന്ത്യയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ലോകബാങ്കും ഐഎംഎഫും എത്ര വായ്പ നൽകി ?

ശെരിയായ പ്രസ്താവന ഏത്?

എ.സമ്പദ്‌വ്യവസ്ഥയിൽ സന്തുലിത വികസനം കൈവരിക്കുന്നതിനുള്ള സർക്കാരിന്റെ വരവ് ചെലവ് നയത്തെ ധനനയം സൂചിപ്പിക്കുന്നു.

ബി.വ്യാപാര നയ പരിഷ്കാരങ്ങൾ ഇന്ത്യയുടെ മത്സരാധിഷ്ഠിത സ്ഥാനം വർദ്ധിപ്പിക്കുന്നതിന് കയറ്റുമതി തീരുവ നീക്കം ചെയ്യുന്നതിലേക്ക് നയിക്കുന്നു.

മഹാരത്ന കമ്പനിക്ക് ഉദാഹരണം നൽകുക .