App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ഏറ്റവും അധികം പരുത്തി ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?

Aഇന്ത്യ

Bചൈന

Cജപ്പാൻ

Dറഷ്യ

Answer:

B. ചൈന

Read Explanation:

  • 2023-2024 കാലയളവിലെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും അധികം പരുത്തി ഉത്പാദിപ്പിക്കുന്ന രാജ്യം - ചൈന (27.5 ദശലക്ഷം 480 പൗണ്ട് കോട്ടൺ പരുത്തി )

  • രണ്ടാം സ്ഥാനം - ഇന്ത്യ (25.4ദശലക്ഷം 480 പൗണ്ട് കോട്ടൺ പരുത്തി)

പരുത്തി

  • മഞ്ഞുവീഴ്ചയില്ലാത്ത വളർച്ചാകാലവും 20 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും ചെറിയ തോതിൽ വാർഷിക വർഷപാതവും പരുത്തികൃഷിക്ക് ആവശ്യമാണ്.

  • കറുത്തമണ്ണും എക്കൽമണ്ണുമാണ് ഏറ്റവും അനുയോജ്യം.

  • വസ്ത്രനിർമാണരംഗത്ത് ലോകവ്യാപകമായി ഉപയോഗിക്കുന്നതിനാൽ പരുത്തിയെ 'യൂണിവേഴ്സൽ ഫൈബർ' എന്ന് പറയുന്നു.

  • ഇന്ത്യയിലെ ഏറ്റവും വലിയ കൃഷിയധിഷ്ഠിത വ്യവസായമാണ് പരുത്തിത്തുണിവ്യവസായം.

  • ഇന്ത്യയിലെ ആദ്യത്തെ പരുത്തിത്തുണി മിൽ സ്ഥാപിതമായത് 1818 ൽ കൊൽക്കത്തയ്ക്ക് സമീപമുള്ള ഫോർട്ട് ഗ്ലാസ്റ്ററിലാണ്.

  • എന്നാൽ വൻതോതിൽ ഉൽപ്പാദനമാരംഭിക്കുന്നത് 1854 ൽ മുംബൈയിലാണ്.

  • ഇന്ത്യയിലെ ഏറ്റവും പ്രധാന പരുത്തിത്തുണി ഉൽപ്പാദന കേന്ദ്രം മുംബൈ ആയതിനാൽ ഈ നഗരത്തെ 'കോട്ടോണോപോളിസ്' എന്നു വിശേഷിപ്പിക്കുന്നു. 


Related Questions:

ഖാദര്‍, ബംഗാര്‍ എന്നിവ ഏതുതരം മണ്ണുമായി ബന്ധപ്പെട്ടിരിക്കുന്നു ?
റബ്ബറിന്റെ ശാസ്ത്രീയ നാമം ?
India is the world's .............. largest producer of fruits and vegetables and is next to China in fruit production excluding melons.
Which of the following doesn't belong to Rabie crops ?
................. is the largest Jowar cultivating state.