Challenger App

No.1 PSC Learning App

1M+ Downloads
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം കൗമാരപ്രായം എന്നറിയപ്പെടുന്ന വയസ്സ് ഏത്?

A11 മുതൽ 19 വയസ്സു വരെ

Bഒന്നു മുതൽ 10 വയസ്സുവരെ

C20 മുതൽ 21 വരെ

D21 മുതൽ 30 വരെ

Answer:

A. 11 മുതൽ 19 വയസ്സു വരെ

Read Explanation:

കൗമാര കാലഘട്ടം

  • മനുഷ്യവളർച്ചയിലെ വിവിധ ഘട്ടങ്ങൾ ശൈശവം, ബാല്യം, കൗമാരം, യവ്വൗനം വാർധക്യം എന്നിവയാണ്.
  • ജീവശാസ്ത്രപരമായ സവിശേഷതകളുടെ കാലമാണ് കൗമാരം.
  • ബാല്യത്തിൽ നിന്ന് പൂർണവളർച്ചയിലേക്ക് വേഗത്തിലുള്ള മാറ്റങ്ങളുടെ കാലഘട്ടമാണ് കൗമാരം.
  • തലച്ചോറിന്റെ വികാസം, ഉയരത്തിലും തൂക്കത്തിലും പെട്ടെന്നുണ്ടാകുന്ന വർധനവ് , ഗ്രന്ഥികളുടെ വർധിച്ച പ്രവർത്തനക്ഷമത എന്നിവ കൗമാര ഘട്ടത്തിൻ്റെ പ്രത്യേകതകളാണ്
  • ശാരീരിക - മാനസിക മാറ്റങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങൾ പെൺകുട്ടികളിൽ വേഗത്തിൽ വളർച്ച പ്രാപിക്കുന്നു എന്നതിനാൽ ആൺകുട്ടികളെ അപേക്ഷിച്ച പെൺകുട്ടികളിൽ കൗമാരഘട്ട വളർച്ച വേഗത്തിൽ നടക്കുന്നു.
  • ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം കൗമാരകാലം 11-19 വയസ്സുവരെയാണ്.

Related Questions:

വൈറസ് അണുബാധയോടനുബന്ധിച്ച് സസ്തനികളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ആന്റിവൈറൽ ഘടകങ്ങളാണ് :
ബാൾട്ടിമോർ ക്ലാസിഫിക്കേഷൻ അനുസരിച്ചു റിവേഴ്‌സ് ട്രാൻക്രിപിറ്റേസ് എൻസൈം ഉള്ള ഡബിൾ സ്ട്രാൻഡെഡ് DNA വൈറസുകൾ ഉൾപ്പെടുന്ന ക്ലാസ് ഏതാണ് ?
പാമ്പിന്റെ വിഷത്തിനെതിരെ നൽകുന്ന കുത്തിവയ്പ്പിൽ ..... അടങ്ങിയിരിക്കുന്നു.
കാൻസർ മൂലമോ അതിൻ്റെ ചികിത്സ മൂലമോ ഉണ്ടാകുന്ന വിളർച്ച ചികിത്സിക്കാൻ ഉപയോഗിക്കുന്ന പ്രോട്ടീൻ
ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നത്?