App Logo

No.1 PSC Learning App

1M+ Downloads
ലോക്പാലിനെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവനയേത് ?

Aദേശീയ തലത്തിലുള്ള അഴിമതി വിരുദ്ധ സമിതിയാണ് ലോക്പാൽ.

B2014 ജനുവരി 16-നാണ് ഇന്ത്യയിൽ ഈ നിയമം നടപ്പിൽ വന്നത്.

Cഎല്ലാ പാർലമെന്റംഗങ്ങളും ഗവൺമെന്റ് ഉദ്യോഗസ്ഥരും ഈ നിയമത്തിന്റെ പരിധിയിൽ വരും.

Dഈ സമിതിയുടെ അധ്യക്ഷൻ കേന്ദ്ര നിയമ വകുപ്പ് മന്ത്രിയാണ്.

Answer:

D. ഈ സമിതിയുടെ അധ്യക്ഷൻ കേന്ദ്ര നിയമ വകുപ്പ് മന്ത്രിയാണ്.

Read Explanation:

ലോക്പാൽ

  • പൊതുഭരണം അഴിമതിമുക്തമാക്കാൻ 2014 ജനുവരി 16 ൽ നടപ്പാക്കിയ നിയമം.
  • പാർലമെന്റംഗമായിരുന്ന എൽ.എം.സിങ്‌വിയാണ് 1963 ൽ ലോക്പാൽ എന്ന പ്രയോഗം ഉപയോഗിച്ചത്.
  • ലോക്പാൽ എന്ന വാക്കിനർത്ഥം - ജനസംരക്ഷകൻ.

  • ആദ്യമായി ലോക്പാൽ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത് - ശാന്തിഭൂഷൺ (1968ൽ)
  • ലോക്പാൽ ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ച വർഷം - 2014 ജനുവരി 1.
  • ലോക്പാൽ നിയമം നിലവിൽ വന്നത് - 2014 ജനുവരി 16.
  • ഇന്ത്യയുടെ ആദ്യത്തെ ലോക്പാലിനെ രാഷ്‌ട്രപതി നിയമിച്ചത് - 2019 മാർച്ച് 19 
  • ഇന്ത്യയുടെ ആദ്യത്തെ ലോക്പാല്‍ ചെയർപേഴ്‌സൺ - ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്.

  • ലോക്പാൽ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് - പ്രസിഡന്റ്
  • ചെയർപേഴ്‌സണടക്കം 9 അംഗങ്ങളാണ് ലോക്പാൽ സമിതിയിൽ ഉള്ളത്.
  • ലോക്പാലിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായം - 45.
  • ലോക്പാൽ അംഗങ്ങളെ നിയമിക്കുന്നത് - പ്രസിഡന്റ്.
  • ലോക്പാലിനെ നീക്കം ചെയ്യുന്നത് - പ്രസിഡന്റ്.
  • ലോക്പാൽ ചെയർപേഴ്‌സന്റെ യോഗ്യത - സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ സുപ്രീം കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചയാളായിരിക്കണം. അല്ലെങ്കിൽ പൊതുസമ്മതനും 25 വർഷത്തിലധികം അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയ വ്യക്തിയെ സംവരണ മാനദണ്ഡങ്ങൾ പാലിച്ച്കൊണ്ട് സെലക്ഷൻ സമിതിയ്ക്ക് നിയമിക്കാവുന്നതാണ്

Related Questions:

' The Legacy of Nehru ' എന്ന കൃതി എഴുതിയത് ആരാണ് ?
First Deputy PRIME Minister to die while in office
Who were the two Deputy Prime Ministers under Morarji Desai?

2024 ലെ കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേറ്റ മലയാളിയായ ജോർജ്ജ് കുര്യന് ഏതൊക്കെ വകുപ്പിൻ്റെ ചുമതലകളാണ് ലഭിച്ചത് ?

  1. പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം 
  2. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം
  3. ഗ്രാമ വികസന മന്ത്രാലയം
  4. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദന മന്ത്രാലയം

    ഇവയിൽ പ്രധാനമന്ത്രിയുടെ ചുമതലകളിൽ ഉൾപ്പെടുന്നവ എന്തൊക്കെ? 

    1) ആഭ്യന്തര-വിദേശ നയങ്ങൾ രൂപകൽപന ചെയ്യുന്നു 

    2) ലോക്സഭ പിരിച്ചുവിടാൻ പ്രസിഡണ്ടിനെ ഉപദേശിക്കുന്നു

    3) മന്ത്രിസഭയെയും പ്രസിഡണ്ടിനെയും മന്ത്രിസഭയെയും പാർലമെൻ്റിനെയും ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിക്കുന്നു 

    4) മന്ത്രിസഭയുടെ വലിപ്പം നിശ്ചയിക്കുന്നു