Challenger App

No.1 PSC Learning App

1M+ Downloads

വകുപ്- 40 പ്രകാരം ശരിയായ പ്രസ്താവനകൾ ഏവ ?

  1. ഒരു വിഷം കേസ് പരിശോധിക്കുമ്പോൾ, അതേ വിഷം ഉള്ളിൽ ചെന്നവരുടെ ലക്ഷണങ്ങൾ വിദഗ്ധന്റെ അഭിപ്രായത്തോട് പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതില്ല.
  2. ഒരു വിദഗ്ധന്റെ അഭിപ്രായം വിശ്വസനീയമാണോ എന്നത് നിർണയിക്കാൻ അതിനെ പിന്തുണക്കുന്ന അല്ലെങ്കിൽ എതിർക്കുന്ന തെളിവുകൾ പരിശോധിക്കാം.
  3. വകുപ്- 40 പ്രകാരം, വിദഗ്ധരുടെ അഭിപ്രായം മാത്രം കേന്ദ്രീകരിച്ച് കോടതി തീരുമാനം എടുക്കാൻ സാധിക്കും.
  4. ഒരു കേസിലെ വിദഗ്ധരുടെ അഭിപ്രായം കോടതി അക്ഷരാർത്ഥത്തിൽ അംഗീകരിക്കേണ്ടതില്ല.

    Aii, iv ശരി

    Bi, iv ശരി

    Civ മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. ii, iv ശരി

    Read Explanation:

    • വകുപ്- 40:വിദഗ്ധരുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന അല്ലെങ്കിൽ എതിർക്കുന്ന സംഭവങ്ങൾ

    • ഒരു കേസിൽ വിദഗ്ധന്റെ അഭിപ്രായം വിശ്വസനീയമാണോ എന്നത് പരിശോധിക്കാൻ, അതിനെ പിന്തുണക്കുന്നോ അല്ലെങ്കിൽ വിരുദ്ധമായോ ഉള്ള മറ്റ് തെളിവുകളും കോടതി പരിഗണിക്കാം.

    •   ഇതിലൂടെ വിദഗ്ധരുടെ നിഗമനം ശരിയാണോ തെറ്റാണോ എന്ന് വിലയിരുത്താൻ കഴിയുന്നു.

    • വിദഗ്ധന്റെ അഭിപ്രായം പിന്തുണയ്ക്കുന്ന തെളിവുകൾ ഉണ്ടെങ്കിൽ, അത് കൂടുതൽ വിശ്വസനീയമാകും.

    • എതിർക്കുന്ന തെളിവുകൾ ഉണ്ടെങ്കിൽ, കോടതി വിദഗ്ധന്റെ നിഗമനം സംശയിക്കാം.

     


    Related Questions:

    ഒരു വിദഗ്ദ്ധൻ തന്റെ അഭിപ്രായം നൽകുമ്പോൾ അത് എന്തിനെ അടിസ്ഥാനമാക്കി എന്നത് കോടതിക്ക് മുന്നിൽ വ്യക്തമാക്കണം.എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ് ?

    ഭാരതീയ സാക്ഷ്യ അധിനിയം ,2023 നെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. ഭാരതീയ സാക്ഷ്യ അധിനിയത്തിന്റെ മുൻഗാമി - ഇന്ത്യൻ തെളിവ് നിയമം , 1872 [ Indian Evidence Act ,1872 ]
    2. ഇന്ത്യൻ എവിഡൻസ് ആക്ട് പാസാക്കിയത് -1872 april 15
    3. ഇന്ത്യൻ എവിഡൻസ് ആക്ടിന്റെ പിതാവ് - ജയിംസ് ഫിറ്റ്‌സ് ജയിംസ് സ്റ്റീഫൻ
    4. പാസാക്കിയത് - ഇംപീരിയൽ ലജിസ്ളേറ്റിവ് കൗൺസിൽ [ ബ്രിട്ടീഷ് ഇന്ത്യ ]
      ഒരു വ്യക്തി മരിച്ചുപോയാൽ, കാണാതായാൽ, തെളിവ് നൽകാൻ അയോഗ്യനായാൽ, അല്ലെങ്കിൽ കോടതിയിൽ ഹാജരാക്കാൻ ഏറെ വൈകുമെങ്കിൽ, അവന് എഴുതിയോ പറഞ്ഞതോ ആയ പ്രസ്താവനകൾ ചില സാഹചര്യങ്ങളിൽ പ്രസക്തമായ തെളിവായി കണക്കാക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
      മരണമൊഴിയെ കുറിച്ച് പ്രതിപാദിക്കുന്ന BSA യുടെ സെക്ഷൻ ഏത് ?

      BSA-ലെ വകുപ്-39 പ്രകാരം വിദഗ്ദ്ധരുടെ അഭിപ്രായവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?

      1. വിദഗ്ദ്ധരുടെ അഭിപ്രായം കൈയെഴുത്ത്, വിരലടയാളം, ശാസ്ത്രം, കല തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കാം.
      2. ഒരു വ്യക്തിയുടെ മനസികാരോഗ്യത്തെ സംബന്ധിച്ചും കോടതിക്ക് വിദഗ്ദ്ധരുടെ അഭിപ്രായം ആവശ്യമില്ല.
      3. വിദേശനിയാമങ്ങൾക്കുറിച്ച് കോടതിക്ക് തീരുമാനമെടുക്കുമ്പോൾ, വിദഗ്ദ്ധരുടെ അഭിപ്രായം പരിഗണിക്കേണ്ടതില്ല.
      4. ഇലക്ട്രോണിക് രേഖകളുടെ പ്രാമാണികത പരിശോധിക്കാൻ, ഐടി ആക്റ്റ് 2000-ലെ സെക്ഷൻ 79A പ്രകാരം വിദഗ്ദ്ധരുടെ അഭിപ്രായം ഉപയോഗിക്കാം.