App Logo

No.1 PSC Learning App

1M+ Downloads
വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഇതര കുടുംബങ്ങളെ പുനരധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പദ്ധതി ഏതാണ് ?

Aനവകിരണം

Bസംരക്ഷിത

Cനവജ്യോതി

Dപുനർജ്യോതി

Answer:

A. നവകിരണം

Read Explanation:

നവകിരണം പദ്ധതി

  • വനാന്തരങ്ങളിൽ ഒറ്റപ്പെട്ടു താമസിക്കുന്ന ആദിവാസി ഇതര ജനവിഭാഗങ്ങളെ മാറി താമസിപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് നവകിരണം പദ്ധതിയുടെ ലക്ഷ്യം
  • ഇപ്രകാരമുള്ള പ്രദേശത്ത് താമസിക്കുന്നവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിലാണ് നവകിരണം പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.
  • വനത്തിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങൾ മാറി താമസിക്കുന്നതു മൂലം വന്യജീവികൾക്ക് ആ സ്ഥലം ഉപയുക്തമാകുമെന്നും ഇതുവഴി മനുഷ്യ-വന്യജീവി സംഘർഷം ഒരു പരിധി വരെ കുറക്കാൻ സാധിക്കും.
  • നവകിരണം പദ്ധതിയുടെ ഭാഗവത്തായ ഓരോ കുടുംബത്തിനും പുതിയ താമസ സ്ഥലത്ത് തൊഴിൽ നേടുന്നതിനായി ഒറ്റത്തവണ ഉപജീവന സഹായ പരിശീലനം/ നൈപുണ്യ നവീകരണ പരിശീലനം നൽകുന്നതിനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.
  • ഇതിലേക്കായി ഓരോ അർഹതപ്പെട്ട കുടുംബത്തിനും തയ്യൽ, ഡ്രൈവിംഗ്, ഇലക്ട്രിക്കൽ വർക്ക്, ഹോം നേഴ്‌സിംഗ് തുടങ്ങിയ ഉപജീവന സഹായ തൊഴിലുകൾക്ക് പരിശീലനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
  • ഒരു കുടുംബത്തിൽപ്പെട്ടവർക്ക് പരിശീലനം നൽകുന്നതിന് 25000 രൂപ വരെ വിനിയോഗിക്കുന്നതാണ്.

Related Questions:

തൊഴിൽ രഹിതരായ യുവാക്കൾക്ക് അവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള "മുഖ്യമന്ത്രി സിഖോ കാമാവോ യോജന" ആരംഭിക്കുന്ന സംസ്ഥാനം ?
പ്രസാർ ഭാരതി കീഴിലുള്ള ആകാശവാണിയുടെയും ദൂരദർശന്റെയും അടിസ്ഥാന സൗകര്യ വികസനത്തിനായി ₹2,539.61 കോടി രൂപ ചിലവിൽ , ക്യാബിനറ്റ് കമ്മിറ്റി ഓൺ എക്കണോമിക്സ് അഫയെഴ്സ് അംഗീകാരം നൽകിയ പദ്ധതി ഏതാണ് ?
Which is the thrust area of Prime Minister's Rozgar Yojana?
Eligibility criteria for mahila Samridhi Yogana:
തൊഴിൽ അന്വേഷകരായ മുതിർന്ന പൗരന്മാർക്ക് മികച്ച തൊഴിൽ ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച പോർട്ടൽ ?