വയറ്റിലെ അസിഡിറ്റി കുറയ്ക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ ഏതാണ്?
Aആന്റിബയോട്ടിക്കുകൾ
Bഅന്റാസിഡുകൾ
Cവിറ്റാമിനുകൾ
Dവേദന സംഹാരികൾ
Answer:
B. അന്റാസിഡുകൾ
Read Explanation:
ആമാശയത്തിൽ ദഹന പ്രവർത്തനത്തെ സഹായിക്കുന്നത് HCl ആണ്. ആസിഡ് അംശം കൂടുന്നതുകൊണ്ട് വയറെരിച്ചിൽ, പുളിച്ചുതികട്ടൽ എന്നിവയുണ്ടാകാം. ഇത് കാലക്രമേണ പെപ്റ്റിക് അൾസർ, കാൻസർ മുതലായവയ്ക്ക് കാരണമാകുന്നു.
ആമാശയത്തിൽ അസിഡിറ്റി കുറയ്ക്കുന്നതിന് നൽകുന്ന ഔഷധങ്ങളാണ് അന്റാസിഡുകൾ. കാൽസ്യം കാർബണേറ്റ്, അലൂമിനിയം കാർബണേറ്റ്, അലൂമിനിയം ഹൈഡ്രോക്സൈഡ്, സോഡിയം ബൈകാർബണേറ്റ്, മഗ്നീഷ്യം ഹൈഡ്രോക്സൈഡ് മുതലായ രാസപദാർത്ഥങ്ങളാണ് ഇതിലെ ഘടകങ്ങൾ