Challenger App

No.1 PSC Learning App

1M+ Downloads
വലുപ്പം കൂടിയ ഛിന്നഗ്രഹങ്ങളുടേയും ഉൽക്കകളുടേയും കത്താത്ത ചില അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കും. ഇവയാണ് :

Aഉൽക്കകൾ

Bഛിന്നഗ്രഹങ്ങൾ

Cധൂമകേതുക്കൾ

Dഉൽക്കാശിലകൾ

Answer:

D. ഉൽക്കാശിലകൾ

Read Explanation:

ഉൽക്കകൾ & ഉൽക്കാശിലകൾ

  • ധൂമകേതുക്കളുടേയും ഛിന്നഗ്രഹങ്ങളുടേയും അവശിഷ്‌ടങ്ങൾ ഭൂമിയ്ക്ക് നേരെ വരുമ്പോൾ അന്തരീക്ഷ വായുവിന്റെ ഘർഷണം മൂലമുണ്ടാകുന്ന ചൂടിൽ കത്തി ഇല്ലാതാവുന്നതാണ് ഉൽക്കകൾ.

  • അനേകായിരം ഉൽക്കകൾ ഒരുമിച്ചു കത്തുമ്പോഴുള്ള വർണ്ണകാഴ്‌ചയാണ് കൊള്ളിമീനുകൾ (Shooting Stars).

  • “കൊള്ളിയൻ', 'പതിക്കുന്ന താരങ്ങൾ' എന്നീ പേരുകളിൽ അറിയപ്പെടുന്നത് ഉൽക്കകളാണ്.

  • വലുപ്പം കൂടിയ ഛിന്നഗ്രഹങ്ങളുടേയും ഉൽക്കകളുടേയും കത്താത്ത ചില അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കും. ഇവയാണ് ഉൽക്കാശിലകൾ.

  • ഉൽക്കാശിലാ പതനഫലമായി രൂപംകൊണ്ട ലോണാർ തടാകം മഹാരാഷ്ട്രയിലാണ് സ്ഥിതി ചെയ്യുന്നത്.


Related Questions:

പ്രപഞ്ചം സദാവികസിച്ചുകൊണ്ടിരിക്കുന്നതായും കാലാന്തരത്തിൽ നക്ഷത്രസമൂഹങ്ങൾക്കിടയിലെ അകലം വർധിച്ചുവരുന്നതായും ..................... അവകാശപ്പെടുന്നു.
താഴെപ്പറയുന്നവയിൽ ഭൗമഗ്രഹങ്ങളിൽപ്പെടാത്തത് ഏത്?
' വാലെസ് മാരിനെറിസ് ' കിടങ്ങ് സ്ഥിതി ചെയ്യുന്നത് എവിടെ ?
ശനിക്ക് 83 ഉപഗ്രഹങ്ങളല്ല , 84 എണ്ണമുണ്ടായിരുന്നു , ക്രൈസാലിസ് എന്ന പേരുള്ള ഉപഗ്രഹം വർഷങ്ങൾക്കു മുമ്പ് പൊട്ടിത്തെറിച്ചതോടെയാണ് ശനിയുടെ വലയവും ഒപ്പം ചെരിവും ഉണ്ടായത് . ഇ കണ്ടുപിടിത്തം നടത്തിയത് ഏത് സർവ്വകലാശാലയിലെ ഗവേഷകരാണ് ?
ഭീമമായ ഊർജ്ജം ഉത്പാദിപ്പിച്ചു കൊണ്ട് ഹൈഡ്രജൻ അണുകേന്ദ്രങ്ങൾ ഹീലിയം അണുകേന്ദ്രങ്ങളാകുന്ന പ്രക്രിയ :