വളരെ ഉയർന്ന മാനവവികസനം സൂചിപ്പിക്കുന്ന H. D. I. റേഞ്ച് ഏതാണ് ?
A0.8 - 1.0
B0.7 - 0.799
C0.550 - 0.99
D>10.0
Answer:
A. 0.8 - 1.0
Read Explanation:
- ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് മനുഷ്യന്റെ സമഗ്ര പുരോഗതിയെ സൂചിപ്പിക്കുന്ന അളവുകോലാണ് മാനവ വികസന സൂചിക (HDI).
- സാമ്പത്തിക ശാസ്ത്രജ്ഞരായ മെഹബൂബ്-ഉൾ-ഹക്കും, അമൃത്യസെന്നും ചേർന്ന് രൂപപ്പെടുത്തിയതാണ് മാനവ വികസന സൂചിക.
- മാനവ വികസന സൂചിക ആധാരമാക്കിയാണ് യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം (ഐക്യരാഷ്ട്ര വികസന പരിപാടി) മാനവ വികസന റിപ്പോർട്ട് തയ്യാറാക്കുന്നത് .
- 1990 ലാണ് ആദ്യമായി മാനവ വികസന റിപ്പോർട്ട് പുറത്തിറക്കിയത് . തുടർന്ന് എല്ലാ വർഷവും യു.എൻ.ഡി.പി മാനവ വികസന റിപ്പോർട്ട് പ്രസിദ്ധീകരിച്ചുവരുന്നു .
- 0.8 മുതൽ 1.0 വരെ വളരെ ഉയർന്ന മാനവവികസനം , 0.7 മുതൽ 0.799 വരെ ഉയർന്ന മാനവവികസനം , 0.550 മുതൽ 0.699 വരെ ഇടത്തരം മാനവവികസനം , 0.550 ന് താഴെ താഴ്ന്ന മാനവവികസനം .
- വികസനമില്ലായ്മയെ സൂചിപ്പിക്കുന്ന മൂല്യം പൂജ്യവും ഏറ്റവും ഉയർന്ന വികസനം ഒന്നുമാണ്.