വഴുതനയിലെ വാട്ടരോഗം പരത്തുന്ന രോഗാണുക്കൾ ഏത് ?
Aബാക്ടീരിയ
Bഫംഗസ്
Cവൈറസ്
Dഇവയൊന്നുമല്ല
Answer:
A. ബാക്ടീരിയ
Read Explanation:
- ബാക്ടീരിയ - വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ ജീവികൾ
- വഴുതനയിലെ വാട്ടരോഗം പരത്തുന്ന രോഗാണു - ബാക്ടീരിയ
- ഇലകൾ വാടിപോകുന്നതും കൊഴിയുന്നതും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്
- ഇലകൾ ആദ്യം മഞ്ഞ നിറമാകുകയും തുടർന്ന് വാടിപോകുകയും ഒടുവിൽ മുഴുവൻ ചെടിയും ഉണങ്ങുകയും ചെയ്യുന്നു
-
ചെടികളിലെ ബാക്ടീരിയ രോഗങ്ങളെ നാലായി തിരിക്കാം
- വാസ്കുലർ വാൾട്ട്
- നെക്രോസിസ്
- മൃദുവായ ചെംചീയൽ
- മുഴകൾ
വഴുതനയെ ബാധിക്കുന്ന മറ്റ് രോഗങ്ങൾ
- ഡാംപിംഗ് -ഓഫ്
- ഫോമോപ്സിസ് ബ്ലൈറ്റ്
- ഇലപ്പുള്ളി
- ആൾട്ടർനേറിയ ഇല പാടുകൾ
- മൊസൈക്ക്