Challenger App

No.1 PSC Learning App

1M+ Downloads
വഴുതനയിലെ വാട്ടരോഗം പരത്തുന്ന രോഗാണുക്കൾ ഏത് ?

Aബാക്ടീരിയ

Bഫംഗസ്

Cവൈറസ്

Dഇവയൊന്നുമല്ല

Answer:

A. ബാക്ടീരിയ

Read Explanation:

  • ബാക്ടീരിയ - വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ ജീവികൾ 
  • വഴുതനയിലെ വാട്ടരോഗം പരത്തുന്ന രോഗാണു - ബാക്ടീരിയ
  • ഇലകൾ വാടിപോകുന്നതും കൊഴിയുന്നതും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ് 
  • ഇലകൾ ആദ്യം മഞ്ഞ നിറമാകുകയും തുടർന്ന് വാടിപോകുകയും ഒടുവിൽ മുഴുവൻ ചെടിയും ഉണങ്ങുകയും ചെയ്യുന്നു 
  • ചെടികളിലെ ബാക്ടീരിയ രോഗങ്ങളെ നാലായി തിരിക്കാം 

    • വാസ്കുലർ വാൾട്ട് 
    • നെക്രോസിസ് 
    • മൃദുവായ ചെംചീയൽ 
    • മുഴകൾ 

വഴുതനയെ ബാധിക്കുന്ന മറ്റ് രോഗങ്ങൾ 

  • ഡാംപിംഗ് -ഓഫ് 
  • ഫോമോപ്സിസ് ബ്ലൈറ്റ് 
  • ഇലപ്പുള്ളി 
  • ആൾട്ടർനേറിയ ഇല പാടുകൾ 
  • മൊസൈക്ക് 

Related Questions:

ജന്തുക്കളിൽ കാണുന്ന അകിടുവീക്കം, ആന്ത്രാക്സ് എന്നിവക്ക് കാരണമായ രോഗകാരി ?
ജന്തുക്കളിൽ കാണുന്ന കുളമ്പു രോഗത്തിന് കാരണമായ രോഗകാരി ?
ലോക പ്രമേഹ ദിനത്തിൻ്റെ പ്രതീകം(ലോഗോ) എന്താണ്?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഡിഫ്തീരിയയെ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഉചിതമായ പ്രതിരോധ വാക്സിന്‍ സ്വീകരിക്കുക എന്നുള്ളതാണ്.
  2. വാവലുകള്‍ ഭക്ഷിച്ച പഴങ്ങളുടെ അവശിഷ്ടങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാണ്.

    ചുവടെ നല്‍കിയ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് രോഗമേതെന്ന് എഴുതുക:

    1.രക്തത്തില്‍ ബിലിറൂബിന്റെ അളവ് കൂടിയിരിക്കുന്നു.

    2.കണ്ണിന്റെ വെള്ളയിലും നഖത്തിലും കടുത്ത മഞ്ഞനിറം.