Challenger App

No.1 PSC Learning App

1M+ Downloads
വാട്ടർ ലൂ യുദ്ധത്തിലെ പരാജയത്തെ തുടർന്ന് നെപ്പോളിയനെ നാടുകടത്തിയത് ഏത് ദ്വീപിലേക്കാണ് ?

Aസെൻ്റ് ഹെലേന

Bമഡഗാസ്‌കർ

Cഗോസോ

Dറോബ്ബൻ ഐലൻഡ്

Answer:

A. സെൻ്റ് ഹെലേന

Read Explanation:

വാട്ടർലൂ യുദ്ധം

  • നെപ്പോളിയൻ ബോണപ്പാർട്ടിന്റെ അവസാന യുദ്ധം.
  • നെപ്പോളിയൻ ബോണപ്പാർട്ടിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യവും ബ്രിട്ടീഷ് സൈന്യവും തമ്മിൽ 1815 ജൂണിൽ നടന്ന യുദ്ധം.
  • നെതർലാൻഡ്സിലെ വാട്ടർലൂവിലാണ് യുദ്ധം അരങ്ങേറിയത് (ഇപ്പൊൾ വാട്ടർലൂ ബെൽജിയത്തിന്റെ ഭാഗമാണ്)
  • .'ഡ്യൂക്ക് ഓഫ് വെല്ലിങ്ടൺ' എന്നറിയപ്പെടുന്ന ആർതർ വെല്ലസ്ലി പ്രഭുവാണ് ബ്രിട്ടീഷ് സേനയെ നയിച്ചത്.
  • ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി അനേകം യുദ്ധങ്ങൾ ജയിച്ചിട്ടുള്ള ആർതർ വെല്ലസ്ലി,നെപ്പോളിയനെ പരാജയപ്പെടുത്തിയതോടെ യൂറോപ്പിൽ ഫ്രാൻസിന്റെ മേൽക്കോയ്മയും അവസാനിച്ചു.
  • വാട്ടർ ലൂ യുദ്ധത്തിലെ പരാജയത്തെ തുടർന്ന് നെപ്പോളിയനെ ദക്ഷിണ അറ്റ്‌ലാന്റിക്ക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന സെൻ്റ് ഹെലേന ദ്വീപിലേക്ക് നാടുകടത്തി.

 


Related Questions:

"നിങ്ങള്ക്ക് റൊട്ടിയില്ലെങ്കിൽ എന്താ കേക്ക് തിന്നു കൂടെ " ആരുടെ വാക്കുകളാണിത്?
ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ഏത് സുപ്രധാന സംഭവമാണ് 1789 ഒക്ടോബറിൽ നടന്നത്?
Schools run in accordance with the military system known as "Leycee" were established in ?
1789 ജൂലായ് 14-ന് ഫ്രാൻസിലെ ഏത് പ്രധാന ജയിൽ തകർത്തത്തോടെയാണ് ഫ്രഞ്ച് വിപ്ലവം ആരംഭിച്ചത് ?
താഴെ പറയുന്നവയിൽ ഫ്രഞ്ച് സമൂഹത്തിലെ മൂന്നാമത്തെ എസ്റ്റേറ്റിൽ ഉൾപെടാത്തവർ ആര് ?