Challenger App

No.1 PSC Learning App

1M+ Downloads
വാതക തന്മാത്രകളുടെ നിരന്തരമായ ചലനം എന്തിലേക്ക് നയിക്കുന്നു?

Aവാതകത്തിന്റെ സാന്ദ്രത വർദ്ധിപ്പിക്കുന്നു

Bവാതകത്തിന്റെ വ്യാപ്തം കുറയ്ക്കുന്നു

Cവാതക മർദ്ദം അനുഭവപ്പെടാൻ കാരണമാകുന്നു

Dവാതകത്തിന്റെ നിറം മാറ്റുന്നു

Answer:

C. വാതക മർദ്ദം അനുഭവപ്പെടാൻ കാരണമാകുന്നു

Read Explanation:

  • ഓരോ വാതകത്തിലും അതിസൂക്ഷ്‌മങ്ങളായ അനേകം തന്മാത്രകൾ അടങ്ങിയിരിക്കുന്നു.

  • ഒരു വാതകത്തിന്റെ ആകെ വ്യാപ്‌തവുമായി താരതമ്യം ചെയ്യുമ്പോൾ അതിലെ തന്മാത്രകളുടെ യഥാർഥ വ്യാപ്തം വളരെ നിസാരമാണ്.

  • വാതകത്തിലെ തന്മാത്രകൾ എല്ലാ ദിശകളിലേയ്ക്കും നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു.

  • ക്രമരഹിതമായ ഈ ചലനത്തിന്റെ ഫലമായി തന്മാത്രകൾ പരസ്‌പരം കൂട്ടിയിടിക്കുന്നു. വാതകം സ്ഥിതിചെയ്യുന്ന പാത്രത്തിന്റെ ഭിത്തികളിലും ചെന്നിടിക്കുന്നു. ഇതിന്റെ ഫലമായാണ് വാതകമർദം അനുഭവപ്പെടുന്നത് 


Related Questions:

ഘർഷണ രഹിതമായ പിസ്റ്റൺ ഘടിപ്പിച്ച സിലിണ്ടറിൽ 1 atm മർദത്തിലും 300 K താപനിലയിലും വാതകം നിറച്ചിരിക്കുന്നു. മർദ്ദം കുറച്ചാൽ വാതകത്തിന്റെ വ്യാപ്തത്തിന് എന്തു മാറ്റം സംഭവിക്കും?
Name a gas which is used in fire extinguisher?
ഒരു പദാർത്ഥത്തിന്റെ മോളിക്യുലാർ മാസിന് തുല്യമായത്രയും ഗ്രാം ആ പദാർത്ഥത്തെ എന്തു വിളിക്കുന്നു?
STP യിൽ സ്ഥിതി ചെയ്യുന്ന 112 L CO₂ വാതകത്തിന്റെ മാസ് എത്ര? (മോളിക്യുലാർ മാസ് - 44)
വാതക തന്മാത്രകൾ ഏത് ദിശകളിലേക്കാണ് ചലിക്കുന്നത്?