App Logo

No.1 PSC Learning App

1M+ Downloads
വാതകങ്ങളിൽ താപം പ്രസരിക്കുന്ന രീതി ഏതാണ് ?

Aസംവഹനം

Bചാലനം

Cവികിരണം

Dഇതൊന്നുമല്ല

Answer:

A. സംവഹനം

Read Explanation:

ചാലനം:

       തന്മാത്രകൾ ചലിക്കാതെ അവയുടെ കമ്പനം മൂലം താപം പ്രേഷണം ചെയ്യുന്ന രീതി

ഉദാ: ഖരപദാർത്ഥങ്ങളിലെ താപപ്രേഷണ രീതി

സംവഹനം:

       തന്മാത്രകളുടെ ചലനം മൂലം താപം പ്രേഷണം ചെയ്യുന്ന രീതി

ഉദാ: ദ്രാവകങ്ങളിലും വാതകങ്ങളിലും നടക്കുന്ന താപപ്രേഷണ രീതി 

വികിരണം:

       ഒരു മാധ്യമത്തിൻറെയും സഹായമില്ലാതെ താപം പ്രേഷണം ചെയ്യുന്ന രീതി

ഉദാ: സൂര്യനിൽ നിന്നും താപം ഭൂമിയിലെത്തുന്ന രീതി


Related Questions:

താഴെ പറയുന്നവയിൽ 0 K ഇൽ കൂടുതലുള്ള എല്ലാ വസ്തുക്കളിലും സംഭവിക്കുന്ന താപ പ്രസരണ രീതി ഏത് ?
2 kg മാസ്സുള്ള A എന്ന ഒരു വസ്തുവിനെ അതിന്റെ താപനില 200 C ഇൽ നിന്നും 400 C വരെ ആകുവാൻ വേണ്ടി ചൂടാക്കുന്നു . A യുടെ വിശിഷ്ട തപധാരിത 2T ആണ് . ഇവിടെ T എന്നത് സെൽഷ്യസിൽ ഉള്ള താപനില ആണ് . എങ്കിൽ ആവശ്യമായ താപം കണക്കാക്കുക
10 kg ഇരുമ്പിന്റെ താപനില 300 K ഇൽ നിന്നും 310 K ആക്കാൻ ആവശ്യമായ താപത്തിന്റെ അളവ് കണക്കാക്കുക ( C = 450 J kg-1 K-1 )
താപഗതികത്തിലെ ഒരു വാതകത്തിന്റെ അവസ്ഥ നിർവചിക്കാൻ ഉപയോഗിക്കുന്ന സ്ഥൂലചരങ്ങളിലൊന്നല്ലാത്തത് ഏത്?

താഴെ പറയുന്നവയിൽ അവസ്ഥ ചാരമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. സിസ്റ്റത്തിന്റെ പ്രാരംഭ, അന്തിമ അവസ്ഥകളെ ആശ്രയിക്കുന്ന ചരങ്ങൾ.
  2. പിന്തുടരുന്ന പാതയെ ആശ്രയിക്കുന്ന ചരങ്ങൾ
  3. അവ പിന്തുടരുന്ന പാതയെ ആശ്രയിക്കുന്നില്ല.
  4. ഉദാഹരണം ;പിണ്ഡം , വ്യാപ്തം , താപനില , മർദ്ദം , ആന്തരികോർജ്ജം