Challenger App

No.1 PSC Learning App

1M+ Downloads
'വായ്പകളുടെ നിയന്ത്രകൻ' എന്ന് അറിയപ്പെടുന്ന ബാങ്ക് :

Aനബാർഡ്

Bസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Cറിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ

Dഇന്ത്യൻ ബാങ്ക്

Answer:

C. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ

Read Explanation:

റിസർവ് ബാങ്ക്

  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസ്സായ വർഷം - 1934 മാർച്ച് 6 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം - 1935 ഏപ്രിൽ 1 
  • 'വായ്പകളുടെ നിയന്ത്രകൻ'എന്നറിയപ്പെടുന്നത് - റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
  • 'ബാങ്കുകളുടെ ബാങ്ക് 'എന്നറിയപ്പെടുന്നു - റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
  • ഇന്ത്യയിൽ പണ നയത്തിന്റെ ചുമതല വഹിക്കുന്നത് - റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
  • റിസർവ് ബാങ്കിന്റെ ആസ്ഥാനം കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് മാറ്റിയ വർഷം - 1937 
  • ബാങ്കിംഗ് റഗുലേഷൻ ആക്ട് നിലവിൽ വന്ന വർഷം - 1949 മാർച്ച് 16 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽകരിക്കപ്പെട്ട വർഷം - 1949 ജനുവരി 1 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിംഗ് ഓംബുഡ്സ്മാൻ സമ്പ്രദായം ആരംഭിച്ച വർഷം - 1995 

 


Related Questions:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

  1. ഒരു രൂപ ഒഴികെയുള്ള എല്ലാ നോട്ടുകളും അടിച്ചിറക്കുന്നത് ഭാരതീയ റിസർവ് ബാങ്ക് ആണ് 
  2. നോട്ടടിക്കുന്നതിനു നിശ്ചിത മൂല്യം വരുന്ന സ്വർണമോ വിദേശനാണ്യശേഖരമോ കരുതലായി സൂക്ഷിക്കുന്നു
  3. ഒരു രൂപ നോട്ടും അനുബന്ധ നാണയങ്ങളും അച്ചടിച്ചിറക്കുന്നത് കേന്ദ്രധനകാര്യ വകുപ്പാണ്
    Which among the following committee is connected with the capital account convertibility of Indian rupee?

    ഭാരതീയ റിസർവ് ബാങ്കിനെ (RBI) സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

    1. 1935 ൽ സ്ഥാപിതമായി
    2. ഒരു രൂപ മുതൽ എല്ലാ നോട്ടുകളും പുറത്തിറക്കുന്നു
    3. 1949 ൽ ദേശസാൽക്കരിച്ചു
    4. ആസ്ഥാനം മുംബൈ ആണ്

      റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (R.B.I.] യുടെ പണനയ [Monetary Policy) വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം ?

      i.സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ [Money Supply) കുറയ്ക്കുന്നതിനായി ഗവൺമെന്റ് ബോണ്ടുകൾ കമ്പോളത്തിൽ വിൽക്കും.

      ii) സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടണമെങ്കിൽ ബാങ്ക് റേറ്റ് [Bank Rate) കൂട്ടണം.

      iii) സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടേണ്ടി വരുമ്പോൾ കമ്പോളത്തിൽ നിന്ന് ഗവൺമെന്റ് ബോണ്ടുകൾ വാങ്ങും.

      1946 ലെ നോട്ട് നിരോധന സമയത്തെ RBI ഗവർണർ ആരായിരുന്നു ?