App Logo

No.1 PSC Learning App

1M+ Downloads
വാസനാപരമായ ആവശ്യങ്ങളെയും പരിസ്ഥിതി സാഹചര്യങ്ങളെയും ഇണക്കി ചേർക്കുന്ന വ്യക്തിത്വത്തിൻ്റെ ഘടന ?

Aഇദ്ദ്

Bഈഗോ

Cസൂപ്പർ ഈഗോ

Dഇവയൊന്നുമല്ല

Answer:

B. ഈഗോ

Read Explanation:

വ്യക്തിത്വത്തിൻ്റെ ഘടനയെ സംബന്ധിക്കുന്ന സിദ്ധാന്തം

3 മുഖ്യ വ്യവസ്ഥകൾ ഉണ്ട് 

  1. ഇദ്ദ് 
  2. ഈഗോ 
  3. സൂപ്പർ ഈഗോ

ഇദ്ദ് 

  • ജന്മവാസനകൾ 
  • വ്യക്തിത്വത്തിൻ്റെ മൗലിക വ്യവസ്ഥ 
  • മനസികോർജ്ജം/ലിബിഡോർജ്ജത്തിൻ്റെ സംഭരണി  
  • ആനന്ദ സിദ്ധാന്തം 
  • നന്മ തിന്മകളോ, ശരി തെറ്റുകളോ, യാഥാർഥ്യ അയഥാർഥ്യങ്ങളോ പരിഗണിക്കാറില്ല 
  • സുഖേച്ഛയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു

ഈഗോ/അഹം 

  • ഇദ്ദിൻ്റെ ലക്ഷ്യങ്ങൾ കൂടുതൽ സ്വീകാര്യമായ രീതിയിൽ നടപ്പിലാക്കുന്നു 
  • ഇദ്ദിൽ നിന്നും വികസിച്ചു 
  • യാഥാർഥ്യ സിദ്ധാന്തം 
  • ഒരനുഭവം ശരിയോ തെറ്റോ എന്ന് വിലയിരുത്തുന്നു 
  • മാനസിക വ്യക്തിത്വത്തിൻ്റെ നിയന്ത്രണാധികാരി 
  • സാഹചര്യം അനുകൂലം ആകും വരെ സംതൃപ്തിക്കായുള്ള ശ്രമം വൈകിക്കും 
  • വാസനാപരമായ ആവശ്യങ്ങളെയും പരിസ്ഥിതി സാഹചര്യങ്ങളെയും ഇണക്കി ചേർക്കുന്നു 

സൂപ്പർ ഈഗോ/ അത്ത്യഹം 

  • ഈഗോയിൽ നിന്നും വികസിക്കുന്നു 
  • മനസിൻ്റെ സാന്മാർഗിക വശം 
  • നൈതിക വശം 
  • യാഥാർഥ്യത്തിനു പകരം ആദർശത്തെ പ്രതിനിധാനം ചെയുന്നു 
  • ആനന്ദമല്ല പൂർണ്ണതയാണ് വേണ്ടത് 

Related Questions:

ആനന്ദ തത്വത്തിൽ പ്രവർത്തിക്കുകയും ഉടനടി സംതൃപ്തി നേടുകയും ചെയ്യുന്ന ഭാഗം ഏതാണ് ?
സൂപ്പർ ഈഗോയുടെ ഉപവ്യവസ്ഥകൾ ഏതൊക്കെയാണ് ?
ആവശ്യങ്ങളുടെ ശ്രേണി നിർണയിച്ചത് ആരാണ് ?
വൈയക്തിക ചിത്തവൃത്തി സിദ്ധാന്തത്തിൽ (Theory of Personal Disposition) ഗോർഡൻ ആൽപോർട്ട് എത്ര തരത്തിലുള്ള വ്യക്തി സവിശേഷതകളാണ് ആവിഷ്കരിച്ചത് ?
സാമൂഹികമായി അസ്വീകാര്യമായ ആഗ്രഹങ്ങളെ അഭിലഷണീയമായ വഴികളിലൂടെ തിരിച്ചു വിടുന്ന പ്രക്രിയ അറിയപ്പെടുന്നത് :