App Logo

No.1 PSC Learning App

1M+ Downloads
ആവശ്യങ്ങളുടെ ശ്രേണി നിർണയിച്ചത് ആരാണ് ?

Aപിയാഷേ

Bമാസ് ലോവ്

Cവാട്സൺ

Dബെഞ്ചമിൻ ബ്ലൂം

Answer:

B. മാസ് ലോവ്

Read Explanation:

ആത്മയാഥാർത്ഥ്യവൽക്കരണ സിദ്ധാന്തം (Self-Actualisation Theory):

  • അദ്ദേഹം വ്യക്തിത്വ പഠനത്തിന് തിരഞ്ഞെടുത്ത പ്രമുഖ വ്യക്തികൾ, ആൽബർട്ട് ഐൻസ്റ്റീൻ, തോമസ് ജെഫേഴ്സൺ, എബ്രഹാം ലിങ്കൺ, റൂസ് വെൽറ്റ് എന്നിവരായിരുന്നു. 
  • ഒരു വ്യക്തിയുടെ വ്യക്തിത്വം, ആത്മ സാക്ഷാത്കാരം (Self - Actualisation) എന്ന ലക്ഷ്യത്തിലേക്ക് പുരോഗമിക്കുന്നതിന്, അയാൾ നടത്തുന്ന പരിശ്രമ ശൈലിയെ ആശ്രയിച്ചിരിക്കും.
  • ആത്മ സാക്ഷാത്കാരത്തിന്റെ മറ്റൊരു പേരാണ് ആത്മയാഥാർത്ഥ്യവത്കരണം. 
  • ആത്മയാഥാർത്ഥ്യവൽക്കരണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്, എബ്രഹാം ഹാരോൾഡ് മാസ്ലോ ആണ്.

Note:

  • Abraham Harold Maslow ന്റെ കാലഘട്ടം : 1908-1970  

 

ആവശ്യങ്ങളുടെ ശ്രേണി (Hierarchy of Needs):

  • സ്വത്വസാക്ഷാത്കാര സിദ്ധാന്തം (Hierarchy of Self – Realisation) ആവിഷ്കരിച്ചത് എ.ബഹാം മാസ്ലോ ആണ്.
  • മാസ്ലോയുടെ ഏറ്റവും പ്രസിദ്ധമായ സിദ്ധാന്തമാണ്, ആവശ്യങ്ങളുടെ ശ്രേണി (Hierarchy of Needs).
  • എല്ലാ വ്യക്തിയ്ക്കും പൂർത്തീകരിക്കപ്പെടേണ്ട ആവശ്യങ്ങൾ ഉള്ളതായി അദ്ദേഹം പറയുന്നു.
  • ആവശ്യങ്ങളെ അതിന്റെ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ മാസ്ലോ, ഒരു ശ്രേണിയായി ക്രമീകരിച്ചു.
  • ശാരീരിക ആവശ്യക്കാർ ഏറ്റവും താഴ്ന്ന തട്ടിലും, ആത്മസാക്ഷാത്ക്കാരം എന്നത്, ഏറ്റവും ഉയർന്ന തട്ടിലുമായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

  

ആത്മാഭിമാനം (Self-esteem):

     ഒരു വ്യക്തിക്ക്, തന്നെക്കുറിച്ചുള്ള മനോഭാവങ്ങളെ വിലയിരുത്തുന്നതിലൂടെ രൂപപ്പെടുത്തിയെടുക്കുന്ന സ്വയം മതിപ്പാണ് ആത്മാഭിമാനം.

 

ആത്മാഭിമാനത്തിന്റെ തോത് നിർണയിക്കുന്നതിനുള്ള ഉപാധികൾ:

  1. റോസൺ ബർഗ് സെൽഫ് എസ്റ്റീം സ്കെയിൽ
  2. സെൽഫ് എസ്റ്റീം ഇൻവെന്ററി

Related Questions:

വ്യക്തിത്വത്തെ കുറിച്ചുള്ള മാനവികതാ സമീപനം മുന്നോട്ടുവച്ച വക്താക്കൾ ആരെല്ലാം ?

  1. കാൾ റോജേഴ്സ്
  2. ടോൾമാൻ
  3. ചോംസ്കി
  4. എബ്രഹാം മാസ്ലോ
  5. ഫ്രോയിഡ്
    മാസ്‌ലോവിന്റെ അഭിപ്രേരണ ക്രമത്തിൽ പെടാത്തവയാണ്
    ആദിരൂപങ്ങൾ (Archetypes) എന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ച മനശാസ്ത്രജ്ഞൻ
    ഒരു വ്യക്തി തനിക്കു മനോവിഷമം ഉണ്ടാക്കുന്ന അനുഭവങ്ങളും ആഗ്രഹങ്ങളും അബോധ മനസ്സിലേക്കു തള്ളിതാഴ്ത്തുന്നതിനെ പറയുന്നത് :
    Which of the following is an example of an ambient stressor ?