വാഹനങ്ങളുടെ ടെയിൽ ലാമ്പുകളിൽ ഉപയോഗിക്കുന്ന റിഫ്ലക്റ്ററുകളിൽ പ്രകാശത്തിന്റെ ഏത് പ്രതിഭാസം പ്രയോജനപ്പെടുത്തുന്നു ?AവികിരണംBപ്രകീർണനംCപ്രതിഫലനംDപൂർണ്ണാന്തര പ്രതിപതനംAnswer: D. പൂർണ്ണാന്തര പ്രതിപതനം Read Explanation: റിഫ്ലെക്റ്റർ (Reflector):വാഹനങ്ങളുടെ ടെയിൽ ലാമ്പുകളിൽ ഉപയോഗിക്കുന്ന റിഫ്ലക്റ്ററുകളിൽ പൂർണ്ണാന്തര പ്രതിപതനം പ്രയോജനപ്പെടുത്തുന്നു.ഇത്തരം റിഫ്ലക്റ്ററുകളിൽ ധാരാളം ചെറുപ്രിസങ്ങൾ ഉറപ്പിച്ചിരിക്കുന്നു.ഇവയിൽ ഒരു പ്രിസത്തിലേക്ക് പതിക്കുന്ന പ്രകാശ രശ്മി പൂർണ്ണാന്തര പ്രതിപതനം സംഭവിച്ചു പ്രതിപതിച്ചു വരുന്നു.റിഫ്ലക്റ്ററിലെ പ്രിസത്തിന്റെ ഒരു വശത്ത്, പ്രകാശരശ്മി ലംബമായി പതിക്കുന്നതിനാൽ, അപവർത്തനം സംഭവിക്കുന്നില്ല.ഗ്ലാസിന്റെ ക്രിട്ടിക്കൽ കോൺ 420 ആണ്.എന്നാൽ, ഈ പ്രകാശരശ്മി പതിക്കുന്ന ബിന്ദുവിലെ പതനകോൺ 45° ആണ്.അതിനാൽ, പതിക്കുന്ന പ്രകാശം പൂർണ്ണാന്തര പ്രതിപതനത്തിന് വിധേയമായി മറ്റൊരു ബിന്ദുവിൽ എത്തുന്നു.അവിടെ പിന്നും പൂർണ്ണാന്തര പ്രതിപതനം സംഭവിച്ച്, റിഫ്ലക്റ്ററിനു പുറത്തേക്കു വരുന്നു.റിഫ്ലെക്റ്ററിലെ മറ്റു പ്രിസങ്ങളിലും ഇതുപോലെ തന്നെ സംഭവിക്കുന്നു. Read more in App