App Logo

No.1 PSC Learning App

1M+ Downloads
വിതരണത്തിലുള്ള അസമത്വം കുറയ്ക്കുന്നതിനും, ഇല്ലാതാക്കുന്നതിനുമുള്ള നടപടികൾ ബഡ്ജറ്റിലൂടെ ആവിഷ്കരിക്കുമ്പോൾ അവ അറിയപ്പെടുന്നത്?

Aദൃഢീകരണ ധർമ്മം

Bവിനിയോഗ ധർമ്മം

Cപുനർവിതരണ ധർമ്മം

Dപൊതു ഉത്പാദനം

Answer:

C. പുനർവിതരണ ധർമ്മം

Read Explanation:

ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിക്കൊണ്ട് സർക്കാർ സമ്പദ് വ്യവസ്ഥയിൽ മൂന്നുതരം ഇടപെടലുകൾ ആണ് നടത്താറുള്ളത് :

  1. ബജറ്റിന്റെ വിനിയോഗ ധർമ്മം (Allocation Function)
  2. ബജറ്റിന്റെ പുനർവിതരണ ധർമ്മം(Redistribution Function)
  3. ബജറ്റിന്റെ ദൃഢീകരണ ധർമ്മം (Stabilisation Function)

പുനർവിതരണ ധർമ്മം

  • സ്വതന്ത്ര സമ്പദ് വ്യവസ്ഥയിൽ ഉണ്ടായേക്കാവുന്ന സമ്പത്തിന്റെയും വരുമാനത്തിന്റെയും വിതരണത്തിലെ അസമത്വം ഇല്ലാതാക്കുന്നതിനാണ് പുനർവിതരണ ധർമ്മം നടപ്പിലാക്കുന്നത്.
  • നികുതികൾ പിരിക്കുന്നതിലൂടെയും, പണം കൈമാറ്റം നടത്തുന്നതിലൂടെയും വ്യക്തിഗത വിനിയോജ്യ വരുമാനത്തിന്റെ അളവ് നിശ്ചയിക്കുവാൻ സർക്കാരിന് സാധിക്കും.
  • ഇതിലൂടെ സമൂഹത്തിൽ നീതിപൂർവ്വമായി വിതരണം സാധ്യമാക്കാൻ ഗവൺമെന്റിന് കഴിയുന്നു
  • ഈ പ്രക്രിയകളിലൂടെയാണ് ഗവൺമെൻറ് ബജറ്റിന്റെ പുനർവിതരണ ധർമ്മം സാധ്യമാക്കുന്നത്

Related Questions:

2021-22 കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി
റെയിൽവേ ബഡ്ജറ്റും കേന്ദ്ര ബഡ്ജറ്റും ഒരുമിച്ച് അവതരിപ്പിക്കാൻ തുടങ്ങിയ വർഷം ?
Which of the following budget is suitable for developing economies?

2022-23 ബജറ്റിലെ സുപ്രധാന പദ്ധതിയായ പി.എം. ഗതിശക്തിയെ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ഏതെല്ലാം ശരിയാണ് ?

  1. സാമ്പത്തിക വളർച്ചയ്ക്കും, സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള പരിവർത്തന സമീപനം
  2. ഇന്ത്യൻ സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന 16 മന്ത്രാലയങ്ങളും, വകുപ്പുകളും ഒരുമിച്ച് കൊണ്ടു വരുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം
  3. 5 എഞ്ചിനുകളാൽ നയിക്കപ്പെടുന്നു.
  4. റെയിൽവേ, റോഡ് ഗതാഗതം, ജലപാതകൾ തുടങ്ങി വിവിധ മേഖലകളെ കൂട്ടിയിണക്കിയുള്ള മൾട്ടിമോഡൽ കണക്ടിവിറ്റിയാണ് ലക്ഷ്യം.
    ബിസിനസ് സൈക്കിളുകളെ നിയന്ത്രിച്ച് സമ്പദ് വ്യവസ്ഥയിൽ സ്ഥിരത നിലനിർത്തുന്നതിനുള്ള നടപടികൾ ഗവൺമെൻറ് ബജറ്റിലൂടെ നടപ്പിലാക്കുമ്പോൾ അത് അറിയപ്പെടുന്നത്?