Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസത്തിലൂടെ വ്യക്തികൾക്ക് ലഭിക്കേണ്ടത് അവരുടെ കഴിവുകൾ സ്വയം വികസിപ്പിച്ചെടുക്കാനുള്ള ശേഷിയാണ്. ഓരോ വിദ്യാർത്ഥിയും ഇത്തരത്തിൽ വിദ്യാഭ്യാസം സമ്പാദിക്കുന്ന രീതി അറിയപ്പെടുന്നത് ?

Aബാഹ്യ പ്രേരണാ പഠനം

Bപ്രഭവ ബന്ധിത രീതി

Cഅന്തർ പ്രേരണാ പഠനം

Dആനുഷൻഗിക പഠനം

Answer:

C. അന്തർ പ്രേരണാ പഠനം

Read Explanation:

ജൊഹാൻ ഹെൻറി പെസ്റ്റലോസി

  • ഭാഷ പഠിക്കാൻ വർണ്ണമാലയും കണക്ക് പഠിക്കാൻ മണിച്ചട്ടയും ആദ്യമായി ഉണ്ടാക്കിയത് പെസ്റ്റലോസ്സിയാണ്.
  • പെസ്റ്റലോസി വിദ്യാഭ്യാസത്തെ നിർവചിച്ചത് ബുദ്ധിയുടേയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും സമഞ്ജസമായ വികാസമെന്നാണ്. 
  • ബോധനരീതി, നിരീക്ഷണം, വസ്തു ബോധനം, അനുക്രമീകരണം എന്നിവയിലൂന്നിയ പഠനം എന്നതാണ് പെസ്റ്റലോസ്സിയുടെ രീതി. 

പ്രധാന കൃതികൾ :-

  • അമ്മമാർക്ക് ഒരു പുസ്തകം  
  • അമ്മയും കുഞ്ഞും

പെസ്റ്റലോസിയുടെ വിദ്യാഭ്യാസ വീക്ഷണങ്ങൾ

  • വിദ്യാഭ്യാസത്തിലൂടെ വ്യക്തികൾക്ക് ലഭിക്കേണ്ടത് അവരുടെ കഴിവുകൾ സ്വയം വികസിപ്പിച്ചെടുക്കാനുള്ള ശേഷിയാണ്. 
  • ഓരോ വിദ്യാർത്ഥിയും ഇത്തരത്തിൽ വിദ്യാഭ്യാസം സമ്പാദിക്കുന്ന രീതിയാണ് അന്തർ പ്രേരണാ പഠനം.
  • വസ്തുക്കളെയും വസ്തുതകളെയും സംഭവങ്ങളെയും അതിസൂക്ഷ്മതയോടെ നിരീക്ഷിച്ച് സ്വയം വിശകലനം ചെയ്ത് സ്വന്തം അനുഭവങ്ങളിലൂടെയും, വീക്ഷണങ്ങളിലൂടെയും സ്വായത്തമാക്കുകയാണ് വിജ്ഞാനം.

 


Related Questions:

പാഠ്യപദ്ധതിയുടെ സംഘാടനത്തിലും ക്രമീകരണത്തിലും സ്വീകരിക്കേണ്ട രീതികളിൽ പെടാത്തത് ?
പഠനാസൂത്രണത്തിന്റെ ആദ്യകാല സമീപനമായി അറിയപ്പെടുന്നത് ഏത് ?
What gives us a detailed account of the subject content to be transacted and the skills, knowledge and attitudes which are to be deliberately fostered together with subject specific objectives?
ബെഞ്ചമിൻ ബ്ലൂമിൻറെ വൈജ്ഞാനിക മേഖലയുടെ വികസന ക്രമത്തിലെ മുഖ്യ ഉദ്ദേശങ്ങളിൽ പെടാത്തത് ഏത് ?

Critical Pedagogy advocates :