വിദ്യാഭ്യാസത്തിൽ കളിരീതിയ്ക്ക് പ്രാധാന്യം നൽകിയ വിദ്യാഭ്യാസ വിചക്ഷണൻ ?
Aഫ്രോബൽ
Bപ്ലേറ്റോ
Cഫ്രോയ്ഡ്
Dപെസ്റ്റലോസി
Answer:
A. ഫ്രോബൽ
Read Explanation:
ഫ്രഡറിക് വിൽഹം ആഗസ്ത് ഫ്രോബൽ
- പ്രീപ്രൈമറി വിദ്യാഭ്യാസത്തിന്റെ ഉപജ്ഞാതാവാണ് ഫ്രോബൽ.
- ഫ്രോബൽ ജനിച്ചത് ജർമ്മനിയിലാണ്.
- കുട്ടികളുടെ പൂന്തോട്ടം എന്നർത്ഥം വരുന്ന കിന്റർ ഗാർട്ടൻ എന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവാണ് ഫ്രോബൽ.
- ആത്മസത്തയുടെ ആവിഷ്കരണമാണ് വിദ്യാഭ്യാസം
- ഫ്രോബലിന്റെ അഭിപ്രായത്തിൽ കിന്റർ ഗാർട്ടനിലെ അധ്യാപകനുണ്ടായിരിക്കേണ്ട യോഗ്യതകളാണ് :-
- ഗാനാത്മകത
- അഭിനയ പാടവം
- ആർജവം
- നൈർമല്യം എന്നിവയെല്ലാം.
കളിരീതി (Playway method)
- കളിരീതി (Playway method) യുടെ ഉപജ്ഞാതാവ് - ഫ്രോബൽ
- ഫ്രോബലിന്റെ അഭിപ്രായത്തിൽ അച്ചടക്കത്തിനാവശ്യമുള്ള മൂല്യങ്ങൾ എല്ലാം കുട്ടികൾക്ക് ലഭിക്കുന്നത് - കളിയിലൂടെ
- കുട്ടികളുടെ സൃഷ്ടിപരവും സൗന്ദര്യബോധപരവുമായ ശക്തികളെ വികസിപ്പിക്കാനും, ഇന്ദ്രിയ പരിശീലനത്തിനും വേണ്ടി ഫ്രോബൽ ബോധപൂർവ്വം സംവിധാനം ചെയ്ത കളിപ്പാട്ടങ്ങൾ അറിയപ്പെട്ടത് - സമ്മാനങ്ങൾ (ഗിഫ്റ്റ്സ്)
- തടിപ്പന്തുകൾ, ചതുരക്കട്ടകൾ, വൃത്ത സ്തംഭങ്ങൾ, വിവിധ രൂപമാതൃകകൾ നിർമ്മിക്കാനുള്ള പാറ്റേണുകൾ എന്നിവയാണ് സമ്മാനങ്ങളിൽ ഉൾപ്പെടുന്നത്.