App Logo

No.1 PSC Learning App

1M+ Downloads
വിശപ്പ് ,ദാഹം ഇവ നമ്മുടെ ജീവശാസ്ത്രപരമായ ആവശ്യങ്ങളാണ് ഇവ അറിയപ്പെടുന്നത് ?

Aഹയർ ഓർഡർ നീഡ്സ്

Bസോഷ്യൽനീഡ്സ്

Cഓർഗാനിക് നീഡ്സ്

Dഇവയൊന്നുമല്ല

Answer:

D. ഇവയൊന്നുമല്ല

Read Explanation:

അബ്രഹാം മാസ്ലോ

  • പഠിതാവിനെ പഠിക്കാന്‍ സ്വയം പ്രേരിപ്പിക്കുന്ന ആന്തരികഘടകങ്ങളെ നിര്‍ണയിക്കാന്‍ ശ്രമിച്ച മന:ശാസ്ത്രജ്ഞനാണ് മാസ്ലോ.
  • ഒന്നിനു മുകളില്‍ മറ്റൊന്നെന്ന മട്ടില്‍ കിടക്കുന്ന ആവശ്യങ്ങളുടെ ഒരു ശ്രേണി (hierarchy of needs) മാസ്ലോ അവതരിപ്പിക്കുകയുണ്ടായി. ഈ ശ്രേണിയിലൂടെ മനുഷ്യന്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുകയാണ്. ഇത് ആവശ്യങ്ങളുടെ ശ്രേണിയാണെന്ന് മാസ്ലോ വിശദീകരിക്കുന്നു. അവ ഇവയാണ്.

1. ശാരീരികാവശ്യങ്ങള്‍

  • ശ്വസനം, ഭക്ഷണം, വെള്ളം, ലൈംഗികത, ഉറക്കം, വിശ്രമം, വിസര്‍ജനം എന്നിവ

2. സുരക്ഷാപരമായ ആവശ്യങ്ങള്‍

  • ശരീരം, തൊഴില്‍, കുടുംബം, ആരോഗ്യം, സമ്പത്ത്

3. മാനസികാവശ്യങ്ങള്‍ / സ്നേഹിക്കുക / സ്നേഹിക്കപ്പെടുക 

  • സൗഹൃദം, കുടുംബം, ലൈംഗികമായ അടുപ്പം

4. ആദരിക്കപ്പെടണമെന്ന ആഗ്രഹം

  • ആത്മവിശ്വാസം, ബഹുമാനം

5. വൈജ്ഞാനികം

  • അറിവ് ആർജിക്കുക, വസ്തുതകൾ വിശകലനം ചെയ്യുക

6. സൗന്ദര്യാത്മകം

  • കലാ-സാഹിത്യ ആസ്വാദനങ്ങൾ, സർഗപ്രവർത്തനങ്ങൾ

7. ആത്മസാക്ഷാത്കാരം

  • ധാര്‍മികത, സര്‍ഗാത്മകത, പ്രശ്നപരിഹരണശേഷി, വസ്തുതകളെ തുറന്ന മനസ്സോടെ കാണല്‍

 

 


Related Questions:

നെഗറ്റീവ് വിദ്യാഭ്യാസം എന്നതുകൊണ്ട് റൂസ്സോ അർത്ഥമാക്കുന്നത്?
പ്രത്യക്ഷാരംഭവവാദ ( Empiricism ) ത്തിന്റെ പിതാവ് ?
വിദ്യാർത്ഥികൾ സ്വയം ഒരു സാമാന്യതത്ത്വത്തിൽ എത്തിച്ചേരാൻ കെല്പ്പുള്ളവരാകുന്നതിന് ഏതു ബോധന രീതിയാണ് ഏറ്റവും യോജിച്ചത് ?
ഓപ്പൺ യൂണിവേഴ്സിറ്റികൾ, തുടർ വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവ ________ വിദ്യാഭ്യാസ ഏജൻസികളാണ്.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളിൽ സാമൂഹിക സാംസ്കാരിക പിന്നാക്കാവസ്ഥയിൽ ഉള്ളവരുടെ പ്രത്യേകതകൾ തിരഞ്ഞെടുക്കുക :

  1. സമൂഹത്തിൽ അവഗണന അനുഭവിക്കുന്നവർ
  2. പാർശ്വവൽക്കരിക്കപ്പെട്ടവർ
  3. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ