App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസരംഗത്തെ കാര്യക്ഷമത വർധിപ്പിക്കാൻ ഏറ്റവും അഭികാമ്യമായ നടപടി ചുവടെ പറയുന്നവയിൽ ഏത് ?

Aഅധ്യാപകർക്ക് കൂടുതൽ വിശ്രമദിനങ്ങൾ അനുവദിക്കുക

Bവർഷാവർഷം ശമ്പളവർധന നടപ്പാക്കുക

Cഅധ്യാപനാഭിരുചി ഉള്ളവരെ തിരഞ്ഞെടുത്ത് പരിശീലനം നൽകുക

Dഅധ്യാപകർക്ക് പകരം ആധുനിക സജ്ജീകരണങ്ങൾ ഏർപ്പെടുത്തുക

Answer:

C. അധ്യാപനാഭിരുചി ഉള്ളവരെ തിരഞ്ഞെടുത്ത് പരിശീലനം നൽകുക

Read Explanation:

അഭിക്ഷമത OR അഭിരുചി (APTITUDE )

ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു പ്രത്യേക രംഗത്തു പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യമോ നേട്ടമോ കൈവരിക്കാൻ സഹായകമായ സവിശേഷതയാണ് അഭിരുചി 

അഭിരുചി എന്നാൽ  

  • ഭാവിയെ സ്വാധീനിക്കുന്ന വർത്തമാന വ്യവസ്ഥ 
  • ഒരു വ്യക്തിക്ക് പ്രത്യേക പ്രവർത്തി ചെയ്യാനുള്ള ശേഷിയെ കാണിക്കുന്നു 
  • പ്രവചന ക്ഷമമാണ് 
  • പരിശീലനം മൂലം കാര്യക്ഷമത വര്ധിപ്പിക്കാവുന്ന കഴിവോ ശേഷിയോ ആണ് 
  • ഒരൊറ്റ ഘടകമല്ല മറിച്ചു അനേകം ഘടകങ്ങളുടെ സംഘാടനമാണ് 
  • പാരമ്പര്യത്തെയും പരിസ്ഥിതിയുടെയും സംയുക്ത സ്വാധീനത്തിൻ്റെ ഫലമാണ്

Related Questions:

നേടാനുള്ള അഭിപ്രേരണ സിദ്ധാന്തം ആവിഷ്കരിച്ചത് ?
Which conflict is considered the most stressful?
മനുഷ്യന്റെ അനന്തമായ ശേഷികളിൽ വിശ്വാസമർപ്പിച്ച് ഓരോരുത്തർക്കും തന്റെ വിവിധങ്ങളായ ശേഷികളും അഭിരുചികളും പരമാവധി വികസിപ്പിക്കുന്നതിനും അങ്ങനെ ആത്മസാക്ഷാൽക്കാരം അനുഭവിക്കാനും ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ വിദ്യാഭ്യാസത്തിൽ വിഭാവനം ചെയ്തത് ?
ചിൽഡ്രൻസ് ഹൗസ് എന്ന പേരിൽ വിദ്യാലയങ്ങൾ സ്ഥാപിച്ചത്
ശരിയായ വിദ്യാലയ നിലവാരം അറിയുന്നതിനുള്ള ഉപാധി ?