വിദ്യാർത്ഥികൾ പലയിനം ചെടികളിലെ ഇലകളുടെ കൂട്ടത്തിൽ നിന്ന് ചെമ്പരത്തി ഇലകളെ തിരഞ്ഞെടുക്കുന്നു. ഇത് ഏതിന്റെ സ്പഷ്ടീകരണം ആണ് ?
Aഗ്രഹണം
Bപ്രയോഗം
Cഅപഗ്രഥനം
Dഉദ്ഗ്രഥനം
Answer:
A. ഗ്രഹണം
Read Explanation:
ബോധനോദ്ദേശ്യങ്ങളുടെ വർഗ്ഗവിവരണം (Taxonomy)
- ബോധനോദ്ദേശ്യങ്ങളുടെ വർഗ്ഗീകരണ പദ്ധതി - ടാക്സോണമി
- അമേരിക്കയിലെ ഷിക്കാഗോ സർവ്വകലാശാലയിലെ ഡോ. ബെഞ്ചമിൻ എസ്. ബ്ലൂമിന്റെ നേതൃത്വത്തിൽ പ്രൊഫസർമാരുടെ ഒരു സംഘം 1956 ൽ വിദ്യാഭ്യാസോദ്ദേശ്യങ്ങളുടെ ടാക്സോണമിയെ പ്രതിപാദിക്കുന്ന ഏതാനും ഗ്രന്ഥങ്ങൾ രചിച്ചു. ഈ ടാക്സോണിമികൾ പരാമർശിക്കപ്പെടുന്നത് ബ്ലൂമിന്റെ ടാക്സോണമി എന്നാണ്.
ബോധനോദ്ദേശ്യങ്ങളെ മൂന്നു മേഖല (Domain) കളിലായി വർഗ്ഗീകരിക്കുന്നു
-
- വൈജ്ഞാനികം (Cognitive)
- വൈകാരികം (Affective)
- മനശ്ചാലകം (Psycho-motor)
- അറിവു സംസ്കരിക്കുകയും സ്വീകരിക്കുകയും സ്വായത്തമാക്കുകയും ചെയ്യുന്നതിനോടു ബന്ധപ്പെട്ട ബൗദ്ധികശേഷികളുടെ വികസനം കൈകാര്യം ചെയ്യുന്ന ഉദ്ദേശ്യങ്ങളാണ് - വൈജ്ഞാനിക മേഖല (Cognitive Domain)
- ആസ്വാദനം, താത്പര്യങ്ങൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വൈകാരികഭാവങ്ങളുടെ അഭിലഷണീയമായ വ്യതിയാനങ്ങൾ പരിഗണിക്കുന്ന ഉദ്ദേശ്യങ്ങളാണ് - വൈകാരിക മേഖല (Affective Domain)
- കായികവും പ്രവർത്തനപരവുമായ നൈപുണികളുടെ വികസനവും ഉൾക്കൊള്ളുന്നതാണ് - മനശ്ചാലക മേഖല (Psycho-motor Domain)
വെജ്ഞാനിക മേഖല (Cognitive Domain) | വൈകാരിക മേഖല (Affective Domain) | മനശ്ചാലക മേഖല (Psycho-motor Domain) |
വിജ്ഞാനം | സ്വീകരണം | ഇന്ദ്രിയാനുഭൂതി |
ആശയഗ്രഹണം | പ്രതികരണം | നില |
പ്രയോഗം | വിലകല്പിക്കൽ | മാർഗ്ഗദർശിത പ്രതികരണം |
അപഗ്രഥനം | സംഘാടനം | പ്രവർത്തന തന്ത്രം |
ഉദ്ഗ്രഥനം | സ്വാഭാവിക ശൈലി | സങ്കീർണ ബാഹ്യ പ്രതികരണം |
മൂല്യനിർണ്ണയം | സമായോജനം | |
മൗലിക സൃഷ്ടി |
വെജ്ഞാനിക മേഖല (Cognitive Domain)
- മുൻപ് പഠിച്ച പാഠ്യവസ്തുവിന്റെ സ്മരണയാണ് - വിജ്ഞാനം (Knowledge)
- പ്രസക്തമായ പാഠ്യവസ്തുവിന്റെ അർത്ഥം ഗ്രഹിക്കാനുള്ള ശേഷിയാണ് (അറിയുന്ന കാര്യങ്ങളിൽ അവഗാഹം ഉണ്ടാക്കുകയാണ് ഗ്രഹണം) - ആശയഗ്രഹണം (Understanding)
- പഠിച്ച കാര്യങ്ങൾ നൂതനവും വസ്തുനിഷ്ഠവുമായ സന്ദർഭങ്ങളിൽ ഉപയോഗിക്കാനുള്ള ശേഷിയാണ് - പ്രയോഗം (Application)
- പാഠ്യവസ്തുക്കളെ അവയുടെ ഘടനാസ്വഭാവം ഗ്രഹിക്കാൻ വേണ്ടി ഘടകങ്ങളായി, അർത്ഥം പൂർണമായ രീതിയിൽ പിരിച്ചെടുക്കാനുള്ള ശേഷിയാണ് - അപഗ്രഥനം (Analysis)
- അംശങ്ങൾ കൂട്ടിച്ചേർത്ത് പുതിയൊരു സമഗ്ര രൂപം സൃഷ്ടിക്കാനുള്ള ശേഷിയാണ് - ഉദ്ഗ്രഥനം (Synthesis)
- ഒരു പദാർത്ഥത്തിന്റെയോ പ്രതിഭാസത്തിന്റെയോ മൂല്യം ശരിയായി നിർണ്ണയിക്കാനുള്ള ശേഷിയാണ് - മൂല്യനിർണ്ണയം (Evaluation)