മദ്യവര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ടാണ് വിമുക്തി എന്ന ബോധവല്‍ക്കരണ മിഷന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുളളത്.
മുഖ്യമന്ത്രി ചെയര്‍മാനും, എക്സൈസ് വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി കണ്‍വീനറുമായ സംസ്ഥാന ഗവേണിംഗ് ബോഡിയും, എക്സൈസ് വകുപ്പ് മന്ത്രി ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി വൈസ് ചെയര്‍മാനും എക്സൈസ് കമ്മീഷണര്‍ കണ്‍വീനറുമായ എക്സിക്യൂട്ടീവ് കമ്മിറ്റിയും സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു.