App Logo

No.1 PSC Learning App

1M+ Downloads
വിറ്റാമിന് കെ ,ബി കോംപ്ലക്സ് എന്നിവ ഉൽപ്പാദിപ്പിക്കുന്നത് ഏത് അവയവമാണ്?

Aവൻകുടൽ

Bചെറുകുടൽ

Cഅന്നനാളം

Dകരൾ

Answer:

A. വൻകുടൽ

Read Explanation:

വൻകുടൽ : ദഹന വിധേയമാകാത്ത ആഹാര പദാർത്ഥങ്ങൾ ഇവിടെയെത്തുന്നു .അവശേഷിക്കുന്ന ജലവും ലവണങ്ങളും ആഗിരണം ചെയ്യുന്നത് വൻകുടലിൽ വച്ചാണ് .ഇവിടെയുള്ള ചില ബാക്ടീരിയകൾ വിറ്റാമിന് കെ ,ബി കോംപ്ലക്സ് എന്നിവ ഉൽപ്പാദിപ്പിക്കുന്നു .ദഹനാവശിഷ്ടത്തെ മലാശയത്തിലേക്കു എത്തിച്ചു മല ദ്വാരത്തിലൂടെ പുറം തള്ളുന്നു


Related Questions:

പല്ലുകൾ ആഹാരത്തെ ചവച്ചരക്കുന്നതിലൂടെയും ആമാശയത്തിലെയും ചെറുകുടലിലെയും പേശികളുടെ ശക്തമായ സങ്കോചങ്ങളിലൂടെയും സാധ്യമാകുന്നതാണ് ______?
കട്ടി കുറഞ്ഞ ഭിത്തി ,രക്തം കുറഞ്ഞ മർദ്ദത്തിലും വേഗത്തിലും ഒഴുകുന്നു ,വാൽവുകൾ കാണപ്പെടുന്നു ,ഹൃദയത്തിലേക്കു രക്തം വഹിക്കുന്ന രക്തക്കുഴൽ?
പോഷക ആഗിരണത്തിനുള്ള പ്രാഥമിക തലം ?
ലിപേസുകൾ കൊഴുപ്പിനെ പൂര്ണമായുംദഹിപ്പിച്ചു ഫാറ്റി ആസിഡും ഗ്ലിസറോളുമാക്കുന്നത് ദഹന പ്രക്രിയയിൽ ഏത് അവയവത്തിലാണ് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വിഴുങ്ങൽ പ്രക്രിയയുടെ ഭാഗമായവ ഏതെല്ലാം ?

  1. നാക്കിന്റെ പിൻഭാഗം ആഹാരത്തെ എപ്പിഗ്ലോട്ടിസിനു മുകളിലൂടെ അന്നനാളത്തിലേക്കു കടത്തി വിടുന്നു
  2. ശ്വാസനാളം മുകളിലേക്കുയർന്നു എപ്പിഗ്ലോട്ടിസ് കൊണ്ടടക്കുന്നു
  3. പോഷകഘടകങ്ങൾ ആഗിരണ യോഗ്യമായ ലഘു ഘടകങ്ങളായി മാറുന്നു
  4. നാക്കു ആഹാരത്തെ അണ്ണാക്കിന്റെ സഹായത്തോടെ അമർത്തി ഉരുകളാക്കുന്നു