App Logo

No.1 PSC Learning App

1M+ Downloads
വിലനിയന്ത്രണമില്ലാത്ത സ്വതന്ത്രമായ കമ്പോളം എന്ന ആശയം ഏത് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമാണ് ?

Aമിശ്ര സമ്പദ്‌വ്യവസ്ഥ

Bഗാന്ധിയൻ സമ്പദ്‌വ്യവസ്ഥ

Cമുതലാളിത്ത സമ്പദ്‌വ്യവസ്ഥ

Dസോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ

Answer:

C. മുതലാളിത്ത സമ്പദ്‌വ്യവസ്ഥ

Read Explanation:

മുതലാളിത്ത സമ്പദ്‌വ്യവസ്ഥ

  • മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിൽ മൂലധനം , വിഭവങ്ങൾ, സംരംഭകത്വം തുടങ്ങിയ ഉൽപാദന ഘടകങ്ങൾ സ്വകാര്യ വ്യക്തികൾ നിയന്ത്രിക്കുന്നു.
  • ഒരു മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിൽ, എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും ഉൽപാദനം വിപണിയിലെ ഡിമാൻഡിനെയും വിതരണത്തെയും ആശ്രയിച്ചിരിക്കുന്നു,
  • അത്കൊണ്ട് ഇത് വിപണി സമ്പദ്‌വ്യവസ്ഥ (Market Economy) എന്നും അറിയപ്പെടുന്നു.

  • മുതലാളിത്ത സമ്പദ്‌ വ്യവസ്ഥ നിലനില്‍ക്കുന്ന രാഷ്ട്രങ്ങളിൽ സമ്പദ്‌ വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറവാണ്‌.
  • ക്രമസമാധാന പാലനവും വൈദേശിക ആക്രമണങ്ങളെ പ്രതിരോധിക്കലുമാണ്‌ രാഷ്ട്രത്തിന്റെ പ്രധാന ചുമതല.
  • അതിനാലാണ് മുതലാളിത്ത സമ്പദ്‌വ്യവസ്ഥക്ക് മേൽകൈ ഉണ്ടായിരുന്ന രാഷ്ട്രങ്ങളെ 'പോലീസ് സ്റ്റേറ്റ്' എന്ന് വിളിക്കുന്നത്.
  • സർക്കാർ ഇടപെടൽ കുറവായതിനാൽ വില നിയന്ത്രണമില്ലാത്ത സ്വതന്ത്രമായ കമ്പോളം മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതയാണ്

 


Related Questions:

ഏത് സമ്പദ്‌വ്യവസ്ഥക്ക് മേൽകൈ ഉണ്ടായിരുന്ന രാഷ്ട്രങ്ങളെയാണ് 'പോലീസ് സ്റ്റേറ്റ്' എന്ന് വിളിച്ചിരുന്നത് ?
മുതലാളിത്തത്തിന്റെയും സോഷ്യലിസത്തിന്റെയും എല്ലാ നല്ല വശങ്ങളും ഉൾക്കൊള്ളുന്ന സമ്പദ് വ്യവസ്ഥയെ -------------------------- എന്ന് പറയുന്നു
Which among the following is not a feature of Capitalism ?
എന്ത് ഉത്പാദിപ്പിക്കണം, എങ്ങനെ ഉത്പാദിപ്പിക്കണം, ആർക്ക് വേണ്ടി ഉത്പാദിപ്പിക്കണം എന്നെല്ലാം ആസൂത്രണം ചെയ്‌ത്‌ ജനക്ഷേമം മനസ്സിലാക്കി ഉത്പാദനം, വിതരണം എന്നിവ നടത്തപ്പെടുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?
Which economy has a co-existence of private and public sectors ?