Challenger App

No.1 PSC Learning App

1M+ Downloads

വിവരാവകാശ നിയമത്തിന് കീഴിൽ പൊതു അധികാര സ്ഥാനം എന്നതിൽ എന്തൊക്കെ ഉൾപ്പെടുന്നു ?

  1. സർക്കാർ ഓഫീസുകൾ
  2. ഐ എസ് ആർ ഓ
  3. ഭാരത് പെട്രോളിയം കോർപ്പറേഷൻ
  4. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

    Aരണ്ട് മാത്രം

    Bഒന്നും മൂന്നും

    Cഇവയൊന്നുമല്ല

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ള വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12 മുതല്‍ ആണ് പ്രാബല്യത്തില്‍ വന്നത്.
    • ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍ വന്നതോ രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും, സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ സഹായധനം ലഭിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളും ഈ നിയമത്തിന്റെ പരിധിയില്‍ വരും.
    • സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , സര്‍ക്കാര്‍ സഹായധനം നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ അധീനതയിലുള്ള ഒരു ജോലിയോ, പ്രമാണമോ രേഖയോ പരിശോധിക്കുന്നതിനുള്ള അവകാശം, രേഖയുടെയോ പ്രമാണത്തിന്റെയോ കുറിപ്പുകളോ സംക്ഷിപ്തമോ എടുക്കല്‍ , സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ , ഏതു പദാര്‍ത്ഥത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ എടുക്കല്‍ , കമ്പ്യൂട്ടറിലോ അതുപോലുള്ള മറ്റു ഇലക്ട്രോണിക് സംവിധാനങ്ങളിലോ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങള്‍ , പ്രിന്റൌട്ടുകള്‍ , ഫ്ലോപ്പികള്‍ , ഡിസ്കുകള്‍ , ടേപ്പുകള്‍ , വീഡിയോ കാസറ്റുകള്‍ മുതലായ രൂപത്തില്‍ പകര്‍പ്പായി ലഭിക്കാനും ഏതൊരു പൌരനും അവകാശമുണ്ടെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. 

    വിവരാവകാശനിയമത്തിൽ നിന്നും ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങൾ (Sec.24) (രണ്ടാം ഷെഡ്യൂൾ) 

    • ഇന്റലിജൻസ് ബ്യൂറോ
    • ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്
    • സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ 
    • ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്റ്
    • നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ
    • ഏവിയേഷൻ റിസർച്ച് സെന്റർ
    • സ്പെഷ്യൽ frontier ഫോഴ്സ്
    • ബോർഡർ സെക്യൂരിറ്റി ഫോഴ്സ്
    • സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്
    • ഇൻഡോ - ടിബറ്റൻ ബോർഡർ പോലീസ്
    • നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ
    • സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്
    • നാഷണൽ സെക്യൂരിറ്റി ഗാർഡ്
    •  റിസർച്ച് & അനാലിസിസ് വിങ്
    • അസം റൈഫിൾസ് 
    • ഡിഫൻസ് റിസർച്ച് & ഡവലപ്മെന്റ്  ഓർഗനൈസേഷൻ
    •  

      ബോർഡർ റോഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ

    •  

      ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്

    •  

      ഡയറക്ടർ ജനറൽ ഓഫ്  ഇൻകം ടാക്സ്

    •  

      നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ്

    •  

      സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ

    • നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി

    •  

      നാഷണൽ ഇന്റലിജൻസ് ഗ്രിഡ്

    •  

      സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡ്

       2005 ലെ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം - രാജസ്ഥാൻ ഇന്ത്യയിൽ ആദ്യമായി വിവരാവകാശ അപേക്ഷ നൽകിയത് - ഷാഹിദ് റാസബർണെയ് (പൂനെ പോലീസ് സ്റ്റേഷനിൽ ആണ് ആദ്യ വിവരാവകാശ അപേക്ഷ നൽകിയത്)

    Related Questions:

    ഇന്ത്യയുടെ പന്ത്രണ്ടാമത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി നിയമിതനായ വ്യക്തി ആര് ?
    കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണർ ആയ രണ്ടാമത്തെ വനിത ആരാണ് ?
    വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനെയോ സ്വത്തിനെയോ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണിക്കൂറിനുള്ളിൽ വിവരം ലഭ്യമാകണം?
    വിവരാവകാശവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?
    വിവരാവകാശ നിയമപ്രകാരം, വിവരങ്ങൾ വെളിപ്പെടുത്തിയാൽ അത് നിഷേധി ക്കാവുന്നതാണ്