App Logo

No.1 PSC Learning App

1M+ Downloads
വിവിധ മേഖലകളിലെ മാതൃകാപരമായ സംഭാവനകള്‍ക്കായി ദേശീയതലത്തില്‍ നല്‍കുന്ന പത്മ പുരസ്‌കാര മാതൃകയില്‍ സംസ്ഥാന അവാര്‍ഡുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?

Aമഹാരഷ്ട്ര

Bകർണാടകം

Cകേരളം

Dഗുജറാത്ത്

Answer:

C. കേരളം

Read Explanation:

കേരള പുരസ്കാരങ്ങൾ

  • വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകുന്ന വിശിഷ്ട വ്യക്തികൾക്കുള്ള കേന്ദ്ര സർക്കാരിന്റെ പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിലാണ് സംസ്ഥാന ബഹുമതികൾ ഏർപ്പെടുത്തുന്നത്.
  • ഇങ്ങനെ നൽകുന്ന പുരസ്കാരങ്ങൾക്ക് 'കേരള പുരസ്കാരങ്ങൾ' എന്നാണ് പേര് നൽകിയിട്ടുള്ളത്.
  • 'കേരള ജ്യോതി', 'കേരള പ്രഭ', 'കേരള ശ്രീ' എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് പുരസ്‌കാരം നൽകുക.
  • പുരസ്‌കാരങ്ങളുടെ എണ്ണവും വിവരവും വിജ്ഞാപനം ചെയ്ത് എല്ലാവർഷവും ഏപ്രിൽ മാസം പൊതുഭരണ വകുപ്പ് നാമനിർദ്ദേശങ്ങൾ ക്ഷണിക്കും.
  • പുരസ്‌കാരം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പ്രഖ്യാപിക്കും.
  • രാജ്ഭവനിൽ പുരസ്‌കാര വിതരണ ചടങ്ങ് നടത്തും.
  • കേരള ജ്യോതി പുരസ്‌കാരം വർഷത്തിൽ ഒരാൾക്കാണ് നൽകുക.
  • കേരള പ്രഭ പുരസ്‌ക്കാരം രണ്ടുപേർക്കും കേരളശ്രീ പുരസ്‌കാരം അഞ്ചുപേർക്കും നൽകും.
  • പ്രാഥമിക, ദ്വിതീയ സമിതികളുടെ പരിശോധനക്കു ശേഷം അവാർഡ് സമിതി പുരസ്‌കാരം നിർണയിക്കും.

Related Questions:

തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളുടെ ഓംബുഡ്സ്മാനായി നിയമിതനായത് ആര് ?
സുപ്രിംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആയിരുന്ന ഫാത്തിമാ ബീവി അന്തരിച്ചത് എന്ന് ?
കേരളത്തിലെ സർക്കാർ ഓഫീസുകളിൽ വിർച്വൽ റിസപ്‌ഷനിസ്റ്റായി ഉപയോഗിക്കാൻ വേണ്ടി വികസിപ്പിച്ചെടുത്ത ചാറ്റ്ബോട്ട് ഏത് ?
എല്ലാ ആദിവാസികൾക്കും അടിസ്ഥാന രേഖകൾ നൽകുന്ന ഇന്ത്യയിലെ ആദ്യജില്ല ഏത്?
2023 നവംബറിൽ അന്തരിച്ച എഴുത്തച്ഛൻ പുരസ്‌കാര ജേതാവായ പ്രശസ്ത മലയാളം സാഹിത്യകാരി ആര് ?