App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ഏത് വിദ്യാഭ്യാസമാണ് ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർക്കായുള്ള വിദ്യാഭ്യാസം ?

Aസംയോജിത വിദ്യാഭ്യാസം

Bസംയുക്ത വിദ്യാഭ്യാസം

Cസാങ്കേതിക വിദ്യാഭ്യാസം

Dകായിക വിദ്യാഭ്യാസം

Answer:

A. സംയോജിത വിദ്യാഭ്യാസം

Read Explanation:

സങ്കലിത വിദ്യാഭ്യാസം (Inclusive education)

  • സംയോജിത വിദ്യാഭ്യാസം, സങ്കലിത വിദ്യാഭ്യാസം, ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം എന്നെല്ലാം പറയുന്നത് സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ മറ്റു കുട്ടികള്‍ക്കൊപ്പമിരുത്തി വിദ്യാഭ്യാസം നല്‍കുന്നതിനെയാണ്.
  • ജാതി-മത-വർഗ്ഗ-സാംസ്കാരിക-സാമ്പത്തിക-സാമൂഹിക ഭേദമന്യേ യാതൊരുവിധ വിവേചനവും ഇല്ലാതെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമപ്രായക്കാരായ സാധാരണ കുട്ടികളോടൊപ്പം മുഖ്യധാര വിദ്യാഭ്യാസം പൂർണതോതിൽ തന്നെ പൊതുവിദ്യാലയങ്ങളിൽ ലഭ്യമാക്കുന്ന വിദ്യാഭ്യാസമാണ് - ഉൾച്ചേർന്ന വിദ്യാഭ്യാസം / സങ്കലിത വിദ്യാഭ്യാസം
  • ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് - 1990
  • സമൂഹവുമായി ഇടപഴകി ജീവിക്കുന്നതിന് സഹായകമായ പരിശീലനമാണ് ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസത്തിലൂടെ കുട്ടിക്ക് ലഭിക്കുക.
  • ഇത്തരം കുട്ടികളെ സ്പെഷ്യല്‍ സ്കൂളുകളില്‍ ചേര്‍ക്കുകയാണെങ്കില്‍ പിരമിതി മാത്രമുളള കുട്ടികളുടെ ലോകമായിരിക്കും അത്.
  • അനുഭവങ്ങളുടെ പരിമിതി സാമൂഹികരണത്തെ തടയും. ഭാവി ജീവിതത്തെ സാരമായി ബാധിക്കും. 

ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം ( Inclusive education)ആണ് വേണ്ടത് എന്നു പറയാനുളള കാരണങ്ങൾ :-

  1. മറ്റുളള കുട്ടികളെ കണ്ടു പഠിക്കാന്‍ കഴിയുന്നു
  2. സാമൂഹീകരണം എന്ന വിദ്യാഭ്യാസ ലക്ഷ്യം നേടാന്‍ കഴിയുന്നു
  3. പരീക്ഷകളില്‍ വിജയിക്കാന്‍ കഴിയുന്നു
  4. എല്ലാ കുട്ടികളെയും ഒരേ നിലവാരത്തിലെത്തിക്കാന്‍ കഴിയുന്നു.

 


Related Questions:

The least effective experience for the learne in the Cone of Experiences suggested b Edger Dale is:
റൂസ്സോയുടെ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യ ജീവിതത്തെ എത്ര ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു :
Who is called the father of basic education?
വിദ്യാലയത്തിൽ നിരന്തരമായി മോഷണം നടത്തുന്ന കുട്ടിയെ സ്കൂളിൽ നിന്ന് പുറ ത്താക്കണമെന്ന് പി.ടി.എ. ആലോചിച്ച പ്പോൾ അവന്റെ കുടുംബ പശ്ചാത്തലം മനസ്സിലാക്കി ശിക്ഷനൽകാതെ, നീതിയും സമത്വവും പരിഗണിച്ച് തുടർ പഠനത്തിന് അവസരം നൽകി. അധ്യാപകന്റെ ഈ പ്രവൃത്തി കോൾബർഗിന്റെ ഏത് നൈതിക വികാസ ഘട്ടവുമായി (moral development) ബന്ധപ്പെട്ടിരിക്കുന്നു ?
വിദ്യാലയ നിരാകരണം എന്ന ആശയത്തിന്റെ വക്താവ് ?