App Logo

No.1 PSC Learning App

1M+ Downloads
വേനൽക്കാലത്തിൻ്റെ തീക്ഷ്ണതയിൽ നിന്ന് ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിൻ്റെ കാലം :

Aജൂൺ 21 മുതൽ സെപ്റ്റംബർ 22 വരെ

Bഡിസംബർ 23 മുതൽ മാർച്ച് 21 വരെ

Cസെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെ

Dമാർച്ച് 21 മുതൽ ജൂൺ 21 വരെ

Answer:

C. സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെ

Read Explanation:

സൂര്യൻ്റെ അയനം

  • അച്ചുതണ്ടിന്റെ ചരിവ് പരിക്രമണവേളയിലുടനീളം ഒരു പോലെ നിലനിർത്തുന്നതിനാൽ സൂര്യൻ്റെ ആപേക്ഷിക സ്ഥാനം ഉത്തരായനരേഖയ്ക്കും (231/2 വടക്ക്) ദക്ഷിണായനരേഖയ്ക്കും (231/2 തെക്ക്) ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു. 

  • ഇതിനെ സൂര്യൻ്റെ അയനം (Apparent movement of the sun) എന്നു വിളിക്കുന്നു

  • സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേർമുകളിലായിരിക്കുമ്പോൾ തുല്യ അളവിൽ സൂര്യപ്രകാശം ലഭിക്കുന്നു.

  • പരിക്രമണ വേളയിൽ  സൂര്യൻ്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖയ്ക്ക് നേർമുകളിലാകുന്നത് മാർച്ച് 21, സെപ്തംബർ 23 അതുകൊണ്ടുതന്നെ ഈ ദിനങ്ങളിൽ രണ്ട് അർധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കും . 

  • ഈ ദിനങ്ങളെ സമരാത്രദിനങ്ങൾ അഥവാ വിഷുവങ്ങൾ (Equinoxes) എന്ന് വിളിക്കുന്നു.

  • മാർച്ച് 21 മുതൽ മധ്യരേഖയിൽ നിന്നും വടക്കോട്ട് അയനം ചെയ്ത് ജൂൺ 21 ന് സൂര്യൻ ഉത്തരായന രേഖയ്ക്ക് (23 1/2 വട ക്ക്) നേർ മുകളിലെത്തുന്നു. 

  • ഈ ദിനത്തെ ഉത്തരാർദ്ധഗോളത്തിൽ ഗ്രീഷ്മ അയനാന്തദിനം (Summer solstice) എന്ന് വിളിക്കുന്നു. 

  • ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമുള്ള പകലും, ഏറ്റവും ഹ്രസ്വമായ രാത്രിയും അനുഭവപ്പെടുന്നത് ഈ ദിനത്തിലാണ്.

  • മാർച്ച് 21 മുതൽ ജൂൺ 21 വരെ ഉത്തരാർദ്ധഗോളത്തിൽ പൊതുവെ വസന്തകാലമായിരിക്കും (Spring season). 

  • ശൈത്യ കാലത്തിൽ നിന്നും വേനൽക്കാലത്തിലേക്കുള്ള മാറ്റത്തിന്റെ കാലമാണിത്.

  • ജൂൺ 21 മുതൽ ഉത്തരായനരേഖയിൽ നിന്നും തെക്കോട്ട് അയനം ആരംഭിക്കുന്ന സൂര്യൻ സെപ്റ്റംബർ 23 ന് വീണ്ടും ഭൂമധ്യരേഖയ്ക്ക് നേർമുകളിലെത്തുന്നു. 

  • ഈ കാലയളവിലാണ് ഉത്തരാർദ്ധഗോളത്തിൽ വേനൽക്കാലം (Summer season).

  • സെപ്റ്റംബർ 23 മുതൽ മധ്യരേഖയിൽ നിന്നും തെക്കോട്ട് അയനം തുടരുന്ന സൂര്യൻ ഡിസംബർ 22 ന് ദക്ഷിണായനരേഖയ്ക്ക് (23 1/2° തെക്ക്) നേർമുകളിലെത്തുന്നു.

  •  ഈ ദിനത്തെ ഉത്തരാർദ്ധഗോളത്തിൽ ശൈത്യ അയനാന്തദിനം (Winter solstice) എന്ന് വിളിക്കുന്നു. 

  • ഈ ദിവസം ഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ഹ്രസ്വമായ പകലും ഏറ്റവും ദൈർഘ്യമുള്ള രാത്രിയും അനുഭവപ്പെടുന്നു.

  • സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെ ഉത്തരാർദ്ധഗോളത്തിൽ ഹേമന്തകാലമാണ് (Autumn season) 

  • വേനൽക്കാലത്തിൻ്റെ തീക്ഷ്ണതയിൽ നിന്ന് ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിൻ്റെ കാലമാണ് ഹേമന്തകാലം.

  •  ഈ കാലയളവിൽ അന്തരീക്ഷ ഊഷ്മാവ് ഗണ്യമായി കുറയുന്നു. പകലിൻ്റെ ദൈർഘ്യം കുറഞ്ഞ് വരികയും രാത്രിയുടെ ദൈർഘ്യം കൂടുകയും ചെയ്യുന്നു. 

  • മരങ്ങൾ പൊതുവെ ഇലപൊഴിക്കുന്ന കാലമാണിത്. 

  • വരാനിരിക്കുന്ന വരണ്ടശൈത്യകാലത്തെ അതിജീവിക്കാനുള്ള തയാറെടുപ്പാണ് ഈ ഇലപൊഴിക്കൽ.

  • ഡിസംബർ 22 ന് ദക്ഷിണായന രേഖയിൽ നിന്നും വടക്കോട്ട് അയനമാരംഭിക്കുന്ന സൂര്യൻ മാർച്ച് 21 ന് വീണ്ടും മധ്യരേഖയ്ക്ക് നേർമുകളിലെത്തുന്നു.

  •  ഈ കാലയളവാണ് ഉത്തരാർദ്ധഗോളത്തിലെ ശൈത്യകാലം (Winter season).


Related Questions:

സെപ്റ്റംബർ 23 മുതൽ മധ്യരേഖയിൽ നിന്നും തെക്കോട്ട് അയനം തുടരുന്ന സൂര്യൻ ഡിസംബർ 22 ന് ദക്ഷിണായനരേഖയ്ക്ക് (23 1/2° തെക്ക്) നേർമുകളിലെത്തുന്നു. ഈ ദിനത്തെ ഉത്തരാർദ്ധഗോളത്തിൽ വിളിക്കുന്നത് ?
ഭാവിയിലെ കാലാവസ്ഥ വ്യതിയാനത്തിൻ്റെ അളവ് കുറയ്ക്കുന്നതിനെ വിളിക്കുന്ന പേരെന്ത് ?
ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമുള്ള പകലും, ഏറ്റവും ഹ്രസ്വമായ രാത്രിയും അനുഭവപ്പെടുന്ന ദിനം :
'വിഷുഭം' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്
ഭൂമി സൂര്യനോട് ഏറ്റവും അകന്നുപോകുന്ന ദിവസം അറിയപ്പെടുന്നത് ?