Aവിഷുവങ്ങൾ
Bശൈത്യ അയനാന്തദിനം
Cഉഷ്ണായനരേഖ ദിനം
Dഗ്രീഷ്മ അയനാന്തദിനം
Answer:
B. ശൈത്യ അയനാന്തദിനം
Read Explanation:
സൂര്യൻ്റെ അയനം
അച്ചുതണ്ടിന്റെ ചരിവ് പരിക്രമണവേളയിലുടനീളം ഒരു പോലെ നിലനിർത്തുന്നതിനാൽ സൂര്യൻ്റെ ആപേക്ഷിക സ്ഥാനം ഉത്തരായനരേഖയ്ക്കും (231/2 വടക്ക്) ദക്ഷിണായനരേഖയ്ക്കും (231/2 തെക്ക്) ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു.
ഇതിനെ സൂര്യൻ്റെ അയനം (Apparent movement of the sun) എന്നു വിളിക്കുന്നു
സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേർമുകളിലായിരിക്കുമ്പോൾ തുല്യ അളവിൽ സൂര്യപ്രകാശം ലഭിക്കുന്നു.
പരിക്രമണ വേളയിൽ സൂര്യൻ്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖയ്ക്ക് നേർമുകളിലാകുന്നത് മാർച്ച് 21, സെപ്തംബർ 23 അതുകൊണ്ടുതന്നെ ഈ ദിനങ്ങളിൽ രണ്ട് അർധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കും .
ഈ ദിനങ്ങളെ സമരാത്രദിനങ്ങൾ അഥവാ വിഷുവങ്ങൾ (Equinoxes) എന്ന് വിളിക്കുന്നു.
മാർച്ച് 21 മുതൽ മധ്യരേഖയിൽ നിന്നും വടക്കോട്ട് അയനം ചെയ്ത് ജൂൺ 21 ന് സൂര്യൻ ഉത്തരായന രേഖയ്ക്ക് (23 1/2 വട ക്ക്) നേർ മുകളിലെത്തുന്നു.
ഈ ദിനത്തെ ഉത്തരാർദ്ധഗോളത്തിൽ ഗ്രീഷ്മ അയനാന്തദിനം (Summer solstice) എന്ന് വിളിക്കുന്നു.
ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമുള്ള പകലും, ഏറ്റവും ഹ്രസ്വമായ രാത്രിയും അനുഭവപ്പെടുന്നത് ഈ ദിനത്തിലാണ്.
മാർച്ച് 21 മുതൽ ജൂൺ 21 വരെ ഉത്തരാർദ്ധഗോളത്തിൽ പൊതുവെ വസന്തകാലമായിരിക്കും (Spring season).
ശൈത്യ കാലത്തിൽ നിന്നും വേനൽക്കാലത്തിലേക്കുള്ള മാറ്റത്തിന്റെ കാലമാണിത്.
ജൂൺ 21 മുതൽ ഉത്തരായനരേഖയിൽ നിന്നും തെക്കോട്ട് അയനം ആരംഭിക്കുന്ന സൂര്യൻ സെപ്റ്റംബർ 23 ന് വീണ്ടും ഭൂമധ്യരേഖയ്ക്ക് നേർമുകളിലെത്തുന്നു.
ഈ കാലയളവിലാണ് ഉത്തരാർദ്ധഗോളത്തിൽ വേനൽക്കാലം (Summer season).
സെപ്റ്റംബർ 23 മുതൽ മധ്യരേഖയിൽ നിന്നും തെക്കോട്ട് അയനം തുടരുന്ന സൂര്യൻ ഡിസംബർ 22 ന് ദക്ഷിണായനരേഖയ്ക്ക് (23 1/2° തെക്ക്) നേർമുകളിലെത്തുന്നു.
ഈ ദിനത്തെ ഉത്തരാർദ്ധഗോളത്തിൽ ശൈത്യ അയനാന്തദിനം (Winter solstice) എന്ന് വിളിക്കുന്നു.
ഈ ദിവസം ഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ഹ്രസ്വമായ പകലും ഏറ്റവും ദൈർഘ്യമുള്ള രാത്രിയും അനുഭവപ്പെടുന്നു.
സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെ ഉത്തരാർദ്ധഗോളത്തിൽ ഹേമന്തകാലമാണ് (Autumn season)
വേനൽക്കാലത്തിൻ്റെ തീക്ഷ്ണതയിൽ നിന്ന് ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിൻ്റെ കാലമാണ് ഹേമന്തകാലം.
ഈ കാലയളവിൽ അന്തരീക്ഷ ഊഷ്മാവ് ഗണ്യമായി കുറയുന്നു. പകലിൻ്റെ ദൈർഘ്യം കുറഞ്ഞ് വരികയും രാത്രിയുടെ ദൈർഘ്യം കൂടുകയും ചെയ്യുന്നു.
മരങ്ങൾ പൊതുവെ ഇലപൊഴിക്കുന്ന കാലമാണിത്.
വരാനിരിക്കുന്ന വരണ്ടശൈത്യകാലത്തെ അതിജീവിക്കാനുള്ള തയാറെടുപ്പാണ് ഈ ഇലപൊഴിക്കൽ.