Aപൂർണ്ണാന്തര പ്രതിപതനം
Bവലിയ പ്രതിഭാസം
Cഅന്തരീക്ഷ ദേവം
Dപ്രകാശത്തിന്റെ വേർപാട്
Answer:
A. പൂർണ്ണാന്തര പ്രതിപതനം
Read Explanation:
മരീചിക (Mirage):
റോഡിനോട് ചേർന്നുള്ള ഭാഗത്തെ വായുവിന് ചൂട് കൂടുതലായതിനാൽ പ്രകാശികസാന്ദ്രത കുറവായിരിക്കും. എന്നാൽ മുകൾ ഭാഗത്തേക്ക് പോകുന്തോറും, വായുവിന്റെ പ്രകാശികസാന്ദ്രത ക്രമമായി വർധിച്ചു വരുന്നു.
പരിസരത്തുള്ള വസ്തുക്കളിൽ നിന്നു വരുന്ന പ്രകാശ കിരണങ്ങൾ, പ്രകാശിക സാന്ദ്രത വ്യത്യാസമുള്ള വായുവിന്റെ വിവിധ പാളികളിലൂടെ കടന്നു പോകുമ്പോൾ, അപവർത്തനത്തിനും, തുടർന്ന് പൂർണ്ണാന്തര പ്രതിപതനത്തിനും വിധേയമാകുന്നു.
ഇങ്ങനെ ദിശാവ്യതിയാനം സംഭവിച്ച പ്രകാശ കിരണങ്ങളാണ്, കണ്ണിൽ പതിക്കുന്നത്. അതിനാൽ അവയുടെ പ്രതിബിംബം റോഡിൽ രൂപപ്പെടുന്നതുപോലെ തോന്നുന്നു. ഈ പ്രതിഭാസത്തെ ‘മരീചിക’ (mirage) എന്ന് വിളിക്കുന്നു.
നമുക്കു പരിചിതമായ ഇത്തരം പ്രതിബിംബങ്ങൾ സാധാരണയായി ജലോപരിതലത്തിലാണ് രൂപപ്പെടുന്നത്. അതിനാൽ, അകലെ നിന്നും നോക്കുമ്പോൾ, റോഡിൽ വെള്ളം ഉള്ളതായി തോന്നുന്നതിന് ഇത് കാരണമാകുന്നു.
വേനൽക്കാലത്ത് റോഡിൽ അകലെ വെള്ളം കിടക്കുന്നതായി തോന്നുന്നതിനുള്ള കാരണം പൂർണ്ണാന്തര പ്രതിപതനം ആണ്.