App Logo

No.1 PSC Learning App

1M+ Downloads
'വൈകല്യമുള്ള ഓരോ കുട്ടിക്കും 18 വയസ്സ് പൂർത്തിയാകുന്നതുവരെ അനുയോജ്യമായ സൗജന്യ വിദ്യാഭ്യാസം ഉറപ്പു വരുത്തേണ്ടതാണ്' എന്ന് ഉറപ്പു നൽകുന്ന നിയമം ഏത് ?

Aറീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ ആക്ട് - 1992

Bനാഷണൽ ട്രസ്റ്റ് ആക്ട് - 1999

Cമെൻ്റെൽ ഹെൽത്ത് ആക്ട് - 1987

Dപേഴ്സൺ വിത്ത് ഡിസെബിലിറ്റീസ് (PWD) ആക്ട് - 1995

Answer:

D. പേഴ്സൺ വിത്ത് ഡിസെബിലിറ്റീസ് (PWD) ആക്ട് - 1995

Read Explanation:

പേഴ്സൺ വിത്ത് ഡിസെബിലിറ്റീസ് (PWD) ആക്ട് - 1995

  • 1995ൽ ഇന്ത്യ ഗവൺമെൻറ്​ പാസാക്കിയ  പി.ഡബ്ല്യു.ഡി ആക്റ്റും ( The Persons with Disabilities, Equal Opportunities, Protection of Rights and Full Participation) അതിന്റെ തുടർച്ച എന്ന നിലയ്ക്ക് 2016ൽ വന്ന ആർ.പി.ഡബ്ല്യു.ഡി ആക്റ്റും (The Rights of Persons With Disabilities Act, 2016) ശാരീരിക ഭിന്നതയുള്ളവരുടെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിൽ സർവ്വതലസ്പർശിയായ മാറ്റമാണ് വിഭാവനം ചെയ്യുന്നത്.
  • 'വൈകല്യമുള്ള ഓരോ കുട്ടിക്കും 18 വയസ്സ് പൂർത്തിയാകുന്നതുവരെ അനുയോജ്യമായ സൗജന്യ വിദ്യാഭ്യാസം ഉറപ്പു വരുത്തേണ്ടതാണ്' എന്ന് ഉറപ്പു നൽകുന്ന നിയമം.

ഭിന്നശേഷി നിയമം- 2016

  • 1995-ലെ ഭിന്നശേഷി നിയമം റദ്ദ് ചെയ്തുകൊണ്ട് 2016-ല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം പാസാക്കിയെടുത്തു.
  • ഭിന്നശേഷിക്കാരുടെ അവകാശനിയമം 2016 എന്നാണ് അത് അറിയപ്പെടുന്നത്.
  • 2017 ഏപ്രില്‍ 19 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു.
  • ഭിന്നശേഷിക്കാരുടെ വിവിധ അവകാശങ്ങള്‍ പ്രതിപാദിക്കപ്പെടുന്ന ഈ നിയമത്തില്‍ വിദ്യാഭ്യാസം, നൈപുണ്യവികസനം, തൊഴില്‍ ലഭ്യമാക്കല്‍, അവകാശങ്ങളെ സംബന്ധിച്ചുള്ള ബോധവത്കരണം എന്നിവ കൂടാതെ നാലാമതായി ശാരീരിക-മാനസിക വൈകല്യങ്ങളുള്ള ഒരു വിഭാഗത്തെക്കൂടി ഭിന്നശേഷിക്കാരുടെ പട്ടികയില്‍ പെടുത്തുകയുണ്ടായി.



Related Questions:

ഒരു ശോധകത്തിന്റെ ഉത്തരം ആര് എപ്പോൾ പരിശോധിച്ചാലും ഒരേ മാർക്ക് കിട്ടുന്നെങ്കിൽ ആ ശോധകം ?
ശരിയായ വിദ്യാലയ നിലവാരം അറിയുന്നതിനുള്ള ഉപാധി ?
" സ്ത്രീകൾ പൊതുവെ ശാരീരിക ക്ഷമത കുറഞ്ഞവരാണ് " ഈ പ്രസ്‌താവന എന്തിനെ സൂചിപ്പിക്കുന്നു ?
Which statement aligns with Gestalt psychology’s view on learning?
ക്ലാസ്സുമുറികളിലും സാമൂഹികസാഹചര്യത്തിലും പഠനത്തിൻറെ ഭാഗമായി കുട്ടികളിൽ രൂപപ്പെടേണ്ട മൂല്യങ്ങൾ, മനോഭാവങ്ങൾ, പെരുമാറ്റരീതികൾ തുടങ്ങിയവ പരോക്ഷമായി ഇഴുകിച്ചേർന്നിരിക്കുന്ന പാഠ്യപദ്ധതി ഏതുപേരിലാണ് അറിയപ്പെടുന്നത്?