Challenger App

No.1 PSC Learning App

1M+ Downloads
'വൈകല്യമുള്ള ഓരോ കുട്ടിക്കും 18 വയസ്സ് പൂർത്തിയാകുന്നതുവരെ അനുയോജ്യമായ സൗജന്യ വിദ്യാഭ്യാസം ഉറപ്പു വരുത്തേണ്ടതാണ്' എന്ന് ഉറപ്പു നൽകുന്ന നിയമം ഏത് ?

Aറീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ ആക്ട് - 1992

Bനാഷണൽ ട്രസ്റ്റ് ആക്ട് - 1999

Cമെൻ്റെൽ ഹെൽത്ത് ആക്ട് - 1987

Dപേഴ്സൺ വിത്ത് ഡിസെബിലിറ്റീസ് (PWD) ആക്ട് - 1995

Answer:

D. പേഴ്സൺ വിത്ത് ഡിസെബിലിറ്റീസ് (PWD) ആക്ട് - 1995

Read Explanation:

പേഴ്സൺ വിത്ത് ഡിസെബിലിറ്റീസ് (PWD) ആക്ട് - 1995

  • 1995ൽ ഇന്ത്യ ഗവൺമെൻറ്​ പാസാക്കിയ  പി.ഡബ്ല്യു.ഡി ആക്റ്റും ( The Persons with Disabilities, Equal Opportunities, Protection of Rights and Full Participation) അതിന്റെ തുടർച്ച എന്ന നിലയ്ക്ക് 2016ൽ വന്ന ആർ.പി.ഡബ്ല്യു.ഡി ആക്റ്റും (The Rights of Persons With Disabilities Act, 2016) ശാരീരിക ഭിന്നതയുള്ളവരുടെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിൽ സർവ്വതലസ്പർശിയായ മാറ്റമാണ് വിഭാവനം ചെയ്യുന്നത്.
  • 'വൈകല്യമുള്ള ഓരോ കുട്ടിക്കും 18 വയസ്സ് പൂർത്തിയാകുന്നതുവരെ അനുയോജ്യമായ സൗജന്യ വിദ്യാഭ്യാസം ഉറപ്പു വരുത്തേണ്ടതാണ്' എന്ന് ഉറപ്പു നൽകുന്ന നിയമം.

ഭിന്നശേഷി നിയമം- 2016

  • 1995-ലെ ഭിന്നശേഷി നിയമം റദ്ദ് ചെയ്തുകൊണ്ട് 2016-ല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം പാസാക്കിയെടുത്തു.
  • ഭിന്നശേഷിക്കാരുടെ അവകാശനിയമം 2016 എന്നാണ് അത് അറിയപ്പെടുന്നത്.
  • 2017 ഏപ്രില്‍ 19 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു.
  • ഭിന്നശേഷിക്കാരുടെ വിവിധ അവകാശങ്ങള്‍ പ്രതിപാദിക്കപ്പെടുന്ന ഈ നിയമത്തില്‍ വിദ്യാഭ്യാസം, നൈപുണ്യവികസനം, തൊഴില്‍ ലഭ്യമാക്കല്‍, അവകാശങ്ങളെ സംബന്ധിച്ചുള്ള ബോധവത്കരണം എന്നിവ കൂടാതെ നാലാമതായി ശാരീരിക-മാനസിക വൈകല്യങ്ങളുള്ള ഒരു വിഭാഗത്തെക്കൂടി ഭിന്നശേഷിക്കാരുടെ പട്ടികയില്‍ പെടുത്തുകയുണ്ടായി.



Related Questions:

Expand IEDC:
A student angry at the teacher shouts at his younger brother at home. Which mechanism is this?
ചിന്തയുടെ സംഘടനത്തിനുള്ള ഉപകരണമാണ് ഭാഷ എന്നഭിപ്രായപ്പെട്ടതാര് ?
ജനിക്കുമ്പോൾ ശിശുവിന്റെ മനസ്സ് വെള്ളക്കടലാസുപോലെ സംശുദ്ധമാണെന്നും പഞ്ചേന്ദ്രിയങ്ങളാണ് അതിൽ ബിംബങ്ങൾ ആലേഖനം ചെയ്യുന്നതെന്നുമുള്ള തിയറിയുടെ ഉപജ്ഞാതാവ് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. ബാഹ്യലോകവുമായി സമ്പർക്കം പുലർത്തുന്ന ജീവികളുടെ വ്യവഹാരത്തിൻറെ ശാസ്ത്രീയ പഠനമാണ് മനശാസ്ത്രം - ബി.ഫ്.സ്കിന്നർ
  2. വ്യവഹാരങ്ങളെയും അനുഭവങ്ങളെയും കുറിച്ചുള്ള പഠനമാണ് മനശാസ്ത്രം - കർട്ട് കോഫ്ക
  3. മനുഷ്യൻ തൻറെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങളുടെ ശാസ്ത്രമാണ് മനശാസ്ത്രം - ആർ. എസ്. വുഡ്സ് വർത്ത്