App Logo

No.1 PSC Learning App

1M+ Downloads
വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതും പ്രതീകങ്ങൾ വഴിയാണ് - ഇത് ബ്രൂണറുടെ ഏത് വൈജ്ഞാനിക വികസന ഘട്ടവുമായി ബന്ധപ്പെടത്താണ് ?

Aപ്രവർത്തന ഘട്ടം

Bബിംബന ഘട്ടം

Cപ്രതിരൂപാത്മക ഘട്ടം

Dഇനാക്റ്റീവ് ഘട്ടം

Answer:

C. പ്രതിരൂപാത്മക ഘട്ടം

Read Explanation:

ബ്രൂണർ

  • ബ്രൂണർ വികസനഘട്ടങ്ങളെ പ്രായവുമായി ബന്ധപ്പെടുത്തുന്നില്ല
  • ആശയങ്ങൾ രൂപവത്കരിക്കാനും വൈജ്ഞാനിക ഘടന കെട്ടിപ്പടുക്കാനും വ്യക്തി ഉപയോഗിക്കുന്ന അനുഭവങ്ങളുടെ സ്വഭാവത്തെ ആധാരമാക്കി
  • ഗുണാത്മകതയുടെ നിലവാരത്തെ ആധാരമാക്കി

 

കുട്ടിയുടെ ചിന്തനം 3 ഘട്ടങ്ങളിലൂടെ വികസിക്കുന്നു

  1. പ്രവർത്തന ഘട്ടം (ENACTIVE STAGE)
  2. ബിംബന ഘട്ടം (ICONIC STAGE)
  3. പ്രതിരൂപാത്മക ഘട്ടം (SYMBOLIC STAGE)

 

പ്രവർത്തന ഘട്ടം

  • വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതും കായികപ്രവർത്തനങ്ങളിലൂടെ ആണ്.
  • പ്രവർത്തിയിലൂടെ പഠിക്കുന്ന ഘട്ടം

 

ബിംബന ഘട്ടം

  • മാനസിക ബിംബങ്ങളിലൂടെ (Image, Pictures pictures)
  • ഇവ കായികപ്രവർത്തനങ്ങളിൽ നിന്നും സ്വതന്ത്രമായിരിക്കും
  • പദാർത്ഥത്തിൻ്റെ അഭാവത്തിലും ബിംബങ്ങളിലൂടെ മനസിലാക്കാൻ കഴിയും

 

പ്രതിരൂപാത്മക ഘട്ടം

  • പ്രതീകങ്ങൾ വഴി (മുഖ്യമായും ഭാഷ വഴി)
  • പ്രവർത്തനവും ബിംബങ്ങളും ഭാഷാ പദങ്ങളായി മാറ്റുന്നു

 


Related Questions:

ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ പ്രധാന ലക്ഷ്യം എന്ത് ?
Select the term for unlawful behaviour by minors, usually those between the ages of 10 and 17.
മൂന്നാം ക്ലാസിൽ അധ്യാപകൻ ഗുണനവസ്തുതകൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ പരാജയപ്പെട്ടു. പക്ഷേ മഞ്ചാടിക്കുരു ഉപയോഗിച്ച് ഇതേ ആശയം എളുപ്പത്തിൽ പഠിക്കാൻ കഴിഞ്ഞു. ഇതെങ്ങനെ വിശദീകരിക്കാം ?
മൂന്ന് വയസ്സ് വരെയുള്ള സംഭാഷണം പ്രധാനമായും
Which of the following is not a characteristic of gifted children?