App Logo

No.1 PSC Learning App

1M+ Downloads
വൈലോപ്പിള്ളി സംസ്‌കൃത ഭവൻ 2004 മുതൽ ആരംഭിച്ച ദേശീയ നൃത്തോത്സവം ഏതാണ് ?

Aനാട്യ

Bനൃത്ത

Cമുദ്ര

Dസംസ്‌കൃതി

Answer:

C. മുദ്ര

Read Explanation:

വൈലോപ്പിള്ളി സംസ്കൃതി ഭവന്‍

  • കേരള സര്‍ക്കാരിന്റെ, സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ഒരു വിവിധോദ്ദേശ സാംസ്കാരിക സമുച്ചയം.
  • തിരുവനന്തപുരത്തെ നന്തൻകോടിൽ സ്ഥിതി ചെയ്യുന്നു
  • 2001ലാണ് പ്രവർത്തനം ആരംഭിച്ചത് 
  • സാംസ്കാരികമന്ത്രി ചെയർമാനായി ഇരുപതംഗങ്ങളുൾപ്പെട്ട ഭരണസമിതിയും എട്ട് അംഗങ്ങളുൾപ്പെട്ട നിർവാഹകസമിതിയുമാണ് സ്ഥാപനത്തിന്റെ ഭരണം നിർവഹിക്കുന്നത്
  • പടിപ്പുരയും, കൂത്തമ്പലവും ലൈബ്രറിയും ഉള്‍പ്പെടുന്നതാണ് ഈ സമുച്ചയം.
  • കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുളള വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
  • വൈലോപ്പിള്ളി സംസ്‌കൃത ഭവൻ 2004 മുതൽ ആരംഭിച്ച ദേശീയ നൃത്തോത്സവം : മുദ്ര 

സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ:

  • കേരളത്തിന്റെ സാംസ്കാരിക പൈതൃകം, കലാരൂപങ്ങള്‍, പ്രദര്‍ശന കലകള്‍ എന്നിവയില്‍ ഗവേഷണം നടത്തുക, അവ രേഖപ്പെടുത്തുക, 
  • കലാരൂപങ്ങളുടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക
  • പൈതൃക കലാരൂപങ്ങള്‍ സംരക്ഷിക്കുക  

Related Questions:

ആലപ്പി രംഗനാഥ്‌ മാസ്റ്റർ ഫൗണ്ടേഷൻ ട്രസ്റ്റിൻ്റെ പ്രഥമ ‘ സ്വാമി സംഗീത ’ പുരസ്കാരം നേടിയ കവി ആരാണ് ?
പട്ടം ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ നൽകുന്ന 2023ലെ ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന് അർഹമായ U. ആതിരയുടെ കൃതി ഏത് ?
പ്രഥമ സ്വദേശാഭിമാനി-കേസരി പുരസ്കാരത്തിന് അർഹത നേടിയ പത്രപ്രവർത്തകൻ :
Who among the following propagated the motto 'Back to the Vedas' because he believed that the Vedas contained the knowledge imparted to men by God?
2023ലെ ഉപാസന സാംസ്കാരിക വേദിയുടെ "മലയാറ്റൂർ പുരസ്കാരത്തിന്" അർഹനായത് ആര് ?