Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തി വ്യത്യാസത്തിന് കാരണമാകുന്ന ഒരു ആന്തരികഘടകമാണ് :

Aസാമ്പത്തികം

Bബുദ്ധി

Cകാലാവസ്ഥ

Dസ്കൂൾ

Answer:

B. ബുദ്ധി

Read Explanation:

വ്യക്തിവ്യത്യാസങ്ങൾ (Individual Differences) 

  • പുരോഗനോന്മുഖമായ ഏതു വിദ്യാഭ്യാസപരിപാടിയുടെയും അടിസ്ഥാനഘടകം എന്ന നിലയിൽ ആണ് വ്യക്തിവ്യത്യാസത്തിന് പ്രത്യേക പരിഗണന നൽകുന്നത്. 
  • മനുഷ്യൻ എന്ന ഒരേ വകുപ്പിൽ പെട്ടവർ ആകയാൽ എല്ലാമനുഷ്യരും നിരീക്ഷിക്കാൻ കഴിയുന്ന ചില അടിസ്ഥാന സവിശേഷതകളുടെ കാര്യത്തിൽ ഒരേപോലെതോന്നിക്കാം. എന്നിരുന്നാലും കായികവും മാനസികവും വൈകാരികവുമായ സവിശേഷസ്വഭാവങ്ങളിൽ വ്യക്തികളെ തമ്മിൽ തമ്മിൽ വേർതിരിക്കാൻ സഹായകവും ഓരോ വ്യക്തിക്കും അയാളുടേതായ തനിമ നൽകുന്നതുമായ വ്യത്യാസങ്ങൾ മനഃശാസ്ത്രത്തിൽ വ്യക്തി വ്യത്യാസം എന്നറിയപ്പെടുന്നു. 

 

ബുദ്ധി (Intelligence) 

  • പരിസ്ഥിതിയുമായി പൊരുത്തപ്പെടാനും ഗുണാത്മകമായി ചിന്തിക്കാനും അനുഭവത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനും വ്യക്തിയെ പ്രാപ്തനാക്കുന്ന ശേഷിയാണ് ബുദ്ധി. 
  • കേന്ദ്ര നാഡീവ്യൂഹത്തിന്റെ (Nervous System) സഹജമായ സവിശേഷതകൾ, പഠനം, പരിചയം; പരിസ്ഥിതി എന്നിവ വഴി ആർജിക്കുന്ന പക്വത ബുദ്ധിയുടെ പ്രതിഫലനമാണ്.
  • ബുദ്ധിശക്തിയുടെ അടിസ്ഥാനത്തിൽ ആളുകളെ ഇഡിയറ്റുകൾ, മന്ദബുദ്ധികൾ, മോറോണുകൾ, ബോർഡർ ലൈനിൽ പെട്ടവർ, ബുദ്ധി കുറഞ്ഞവർ, ശരാശരി ബുദ്ധിശാലികൾ, പ്രതിഭാധനർ എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്.
  • ബഹുതരബുദ്ധിശക്തികളെ സംബന്ധിച്ചുള്ളനൂതന സിദ്ധാന്തം ഈ മേഖലയിലെ വ്യക്തിവ്യത്യാസങ്ങൾക്കു പുതിയ മാനംനൽകിയിരിക്കുന്നു.

Related Questions:

ആധുനിക രൂപത്തിലുള്ള ബുദ്ധിമാപനത്തിന് തുടക്കം കുറിച്ചത് ആര്?
രാധ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്. അവൾ ഏറ്റവുമധികം മികവ് പുലർത്തുന്നത് ചിത്രം വരയ്ക്കുന്നതിലും നിറം നൽകുന്നതിലുമാണ്. ഹവാർഡ് ഗാർഡ്നറുടെ ബഹുമുഖ ബുദ്ധികളിൽ ഏതുതരം ബുദ്ധിയാണ് രാധയുടെ ഈ മികവിനു കാരണം ?
മുതിർന്നവർക്കുള്ള വൃഷ്ടിപരീക്ഷ ഏത് ?
മനുഷ്യൻറെ പ്രാഥമിക വികാരങ്ങളിൽ പെടാത്തത് ഏത് ?
'ബുദ്ധിശക്തി പുനഃപരിശോധിക്കുന്നു' (Intelligence Reframed), എന്ന പുസ്തകത്തിൽ ഹൊവാർഡ് ഗാർഡ്നർ ഉൾപ്പെടുത്തിയ എട്ടാമത്തെ ബുദ്ധിശക്തി ?