Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തികളെക്കുറിച്ചോ,സ്ഥാപനങ്ങളെക്കുറിച്ചോ തെറ്റായ വിവരങ്ങൾ ഇമെയിലിലൂടെയോ, ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയോ, സമൂഹമാധ്യമങ്ങളിലൂടെയോ പറഞ്ഞുപരത്തുന്നത് അറിയപ്പെടുന്നത് :

Aസൈബർ സ്ക്വാട്ടിങ്

Bസൈബർ സ്റ്റോക്കിങ്

Cസൈബർ വാൻഡലിസം

Dസൈബർ ഡീഫമേഷൻ

Answer:

D. സൈബർ ഡീഫമേഷൻ

Read Explanation:

സൈബർ ഡീഫമേഷൻ

  • ഒരു വ്യക്തിയെക്കുറിച്ചോ,വ്യക്തികളെക്കുറിച്ചോ,സ്ഥാപനങ്ങളെക്കുറിച്ചോ തെറ്റായ വിവരങ്ങൾ ഇമെയിലിലൂടെയോ, ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയോ, സമൂഹമാധ്യമങ്ങളിലൂടെയോ പറഞ്ഞുപരത്തുന്നത് സൈബർ ഡീഫമേഷൻ എന്നറിയപ്പെടുന്നു.
  • ഇതിനെ ഓൺലൈൻ ഡീഫമേഷൻ എന്നും വിളിക്കുന്നു.

സൈബർ സ്ക്വാട്ടിങ്

  • പ്രശസ്തമായ വെബ്സൈറ്റുകളുടെ ഡൊമൈൻ നാമത്തിന് സാദൃശ്യമുള്ള ഡൊമൈൻനാമം സൃഷ്ടിച്ച്, ഉപഭോക്താക്കളെ ആകർഷിച്ച് സാമ്പത്തിക ലാഭം നേടുന്ന സൈബർ കുറ്റകൃത്യം

സൈബർ സ്റ്റോക്കിങ് 

  • ഇൻറർനെറ്റിലൂടെ അനാവശ്യമായി ഒരു വ്യക്തിയെ നിരീക്ഷിക്കുക, സ്വകാര്യ വിവരങ്ങളുടെ മോഷണം, നശിപ്പിക്കൽ ഇവയെല്ലാം സൈബർ സ്റ്റോക്കിങ്ങിന്റെ പ്രത്യേകതകളാണ്.

സൈബർ വാൻഡലിസം

  • കമ്പ്യൂട്ടറോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗമോ മോഷ്ടിക്കുകയോ, കമ്പ്യൂട്ടറിൽ ഏതെങ്കിലും വിവരങ്ങൾ നശിപ്പിക്കുകയോ ചെയ്യുന്ന സൈബർ കുറ്റകൃത്യം.

Related Questions:

_____ refers to E-Mail that appears to have been originated from one source when it was actually sent from another source
PDF stands for :
The first antivirus software ever written was?
An attack that tricks people into providing sensitive information
ഇന്ത്യയിൽ ആദ്യ സൈബർ സ്ടാൽക്കിങ് കേസ് നിലവിൽ വന്നത് ?