App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽനിന്നും പൂർണ്ണ വ്യക്തിത്വവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. സഹജമായ കഴിവുകൾ ഉപയോഗപ്പെടുത്തി നിരന്തരം പ്രവർത്തന നിരതനായ ഒരു വ്യക്തിയെ പൂർണ വ്യക്തിത്വത്തിന് ഉടമയായി പരിഗണിക്കാം എന്ന് എബ്രഹാം മാസ്ലോ അഭിപ്രായപ്പെടുന്നു.
  2. അനുഭവങ്ങളെ തുറന്ന മനസ്സോടെ ഉൾക്കൊള്ളുന്നു.
  3. താഴ്ന്ന തലത്തിലുള്ള സർഗ്ഗാത്മകത പ്രകടിപ്പിക്കുന്നു.
  4. തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഔചിത്യ പൂർവ്വം ഉപയോഗിക്കുന്നു.

    Aഎല്ലാം തെറ്റ്

    B1 മാത്രം തെറ്റ്

    C1, 3 തെറ്റ്

    D2, 3 തെറ്റ്

    Answer:

    C. 1, 3 തെറ്റ്

    Read Explanation:

    പൂർണ വ്യക്തിത്വം (The complete personal- ity fully functioning personality)

    • സഹജമായ കഴിവുകൾ ഉപയോഗപ്പെടുത്തി നിരന്തരം പ്രവർത്തന നിരതനായ ഒരു വ്യക്തിയെ പൂർണ വ്യക്തിത്വത്തിന് ഉടമയായി പരിഗണിക്കാം എന്ന് കാൾ റോജേഴ്സ് അഭിപ്രായപ്പെടുന്നു.

    പൂർണ്ണവ്യക്തിത്വ ഉടമകളുടെ സവിശേഷത

    1. അനുഭവങ്ങളെ തുറന്ന മനസ്സോടെ ഉൾ ക്കൊള്ളുന്നു.
    2. ജീവിതത്തിലെ ഓരോ നിമിഷത്തെയും പ്രായോഗിക സമീപനത്തോടെ നേരിടുന്നു. 
    3. ഉയർന്ന തലത്തിലുള്ള സർഗാത്മകത പ്രകടിപ്പിക്കുന്നു. 
    4. സന്ദർഭങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പെരുമാറുന്നു.
    5. തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഔചിത്യ പൂർവ്വം ഉപയോഗിക്കുന്നു. 
    6. അക്രമണോത്സുകരായി പെരുമാറുവാൻ സാധ്യതയുള്ള സന്ദർഭങ്ങളിൽ പോലും തന്റെ സഹജമായ നന്മ പ്രകടിപ്പിക്കുന്നു.

    Related Questions:

    ഫ്രോയ്ഡിൻറെ അഭിപ്രായത്തിൽ സുഖതത്വത്തിന് അടിസ്ഥാനമായ വ്യക്തിത്വഘടന ഏത്?
    ജനനം മുതൽ തന്നെ ഒരു വ്യക്തിയിൽ കാണപ്പെടുന്ന വ്യക്തിത്വ ഘടകമാണ് ?
    The individual has both positive valence of approximate equal intensity that may cause conflict is known as:
    താഴെക്കൊടുത്തവയിൽ കാൾ റോജേഴ് സിന്റെ വ്യക്തിത്വ സിദ്ധാന്ത കാഴ്ചപ്പാടു - കളിൽ പരിഗണിക്കുന്ന ആശയങ്ങൾ ഏതെല്ലാം ?
    Self-actualization refers to: