App Logo

No.1 PSC Learning App

1M+ Downloads
വ്യക്തിത്വം എന്നർത്ഥമുള്ള Personality എന്ന ഇംഗ്ലീഷ് പദം ഉണ്ടായത് ഏത് ഭാഷയിൽ നിന്നാണ് ?

Aഗ്രീക്ക്

Bഫ്രഞ്ച്

Cലാറ്റിൻ

Dഇംഗ്ലീഷ്

Answer:

C. ലാറ്റിൻ

Read Explanation:

വ്യക്തിത്വം (Personality)

  • വ്യക്തിത്വം എന്നർത്ഥമുള്ള Personality എന്ന ഇംഗ്ലീഷ് പദം ഉണ്ടായത് - "persona' എന്ന ലാറ്റിൻ പദത്തിൽ നിന്ന്
  •  "Persona’ എന്ന വാക്കിനർത്ഥം - മുഖം മൂടി (മാസ്ക്) 
  • നടൻ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരുന്നു.

നിർവ്വചനങ്ങൾ

  • ഒരു വ്യക്തിയുടെ സുദൃഢവും സംഘടിതവുമായ സ്വഭാവം, വികാരങ്ങൾ, ബുദ്ധി, ശരീര പ്രകൃതി എന്നിവയാണ് അയാളുടെ പ്രകൃതിയോടുള്ള സമായോജനം നിർണയിക്കുന്നത് - H..J. ഐസങ്ക്
  • ഒരു വ്യക്തിയുടെ മൊത്തം പെരുമാറ്റത്തിന്റെ ഗുണപരമായ മേന്മയാണ് അയാളുടെ വ്യക്തിത്വം. - ആർ.എസ്. വുഡ്വേർത്ത്
  • ഒരു പ്രത്യേക സന്ദർഭത്തിൽ ഒരാൾ എങ്ങനെ പെരുമാറുന്നുവെന്ന് പ്രവചിക്കാൻ അനുവദിക്കുന്നതെന്തോ അതാണ് വ്യക്തിത്വം - ആർ.ബി. കാറ്റൽ
  • വ്യക്തിത്വം എന്നത് ഒരു വ്യക്തിയുടെ വിശിഷ്ടമായ വ്യവഹാരത്തേയും ചിന്തയേയും നിർണയിക്കുന്ന ശാരീരിക മാനസിക സംവിധാനങ്ങളുടെ ചലനാത്മകമായ ആന്തരിക ഘടനയാണ്. - G.W. Allport

Related Questions:

The psychoanalytic experts explain a phenomenon as an attempt to integrate values learned from parents and society. How do you name it?
സൂപ്പർ ഈഗോ അസാമാന്യമാംവിധം ശക്തമായാൽ വ്യക്തി ........ ആവാൻ സാധ്യത ഉണ്ട്.
"ഒരു വ്യക്തിയുടെ സുദൃഢവും സംഘടിതവുമായ സ്വഭാവം, വികാരങ്ങൾ, ബുദ്ധി, ശരീര പ്രകൃതി എന്നിവയാണ് അയാളുടെ പ്രകൃതിയോടുള്ള സമായോജനം നിർണയിക്കുന്നത്" എന്ന് അഭിപ്രായപ്പെട്ടത് ആര് ?
വ്യക്തിത്വത്തിന്റെ വികസനം വ്യവഹാര രൂപവത്കരണത്തിന്റെ 4 ക്രമീകൃതഘട്ടങ്ങളിലായാണ് നടക്കുന്നതെന്ന് അഭിപ്രായപ്പെട്ടത് ?
സിഗ്മണ്ട് ഫ്രോയിഡ് വ്യക്തിത്വത്തെ എത്ര ഭാഗങ്ങളായാണ് തിരിച്ചത് ?