App Logo

No.1 PSC Learning App

1M+ Downloads
വ്യക്തിത്വങ്ങളെക്കുറിച്ചുള്ള പഠനത്തിലും ചികിത്സയിലും ഏർപ്പെട്ടിരിക്കുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും, പൊതുജനാഭിപ്രായം, വിശ്വാസങ്ങൾ എന്നിവയെക്കുറിച്ചു പഠിക്കുന്ന സാമൂഹിക മനശാസ്ത്രജ്ഞരും ഉപയോഗിക്കുന്ന രീതി ?

Aസർവ്വേ രീതി

Bക്ലിനിക്കൽ രീതി

Cഅഭിമുഖ രീതി

Dപരീക്ഷണ രീതി

Answer:

C. അഭിമുഖ രീതി

Read Explanation:

അഭിമുഖം (Interview)

  • ഏതെങ്കിലും ഒരു ലക്ഷ്യം മുൻനിർത്തി, രണ്ടോ അതിലധികമോ വ്യക്തികൾ മുഖാമുഖമായോ അല്ലാതെയോ നടത്തുന്ന സംഭാഷണമാണ് - അഭിമുഖം
  • വ്യവഹാരത്തിന്റെ വിവിധ മാനങ്ങൾ കണ്ടെത്താനും വ്യക്തമായ ഉത്തരത്തിലേക്കു നയിക്കുന്ന ചോദക ചോദ്യങ്ങൾ രൂപപ്പെടുത്താനുമുള്ള അഭിമുഖകാരന്റെ കഴിവിനെ ആശ്രയിച്ചാണ് അഭിമുഖത്തിന്റെ വിജയം.
  • അഭിമുഖം രണ്ടുതരമുണ്ട്. 
    1. സുഘടിതം (Structured) 
    2. സുഘടിതമല്ലാത്തത് (Unstructured)
  • അഭിമുഖ രീതി കൂടുതലായി ഉപയോഗിക്കുന്നത് - വ്യക്തിത്വങ്ങളെക്കുറിച്ചുള്ള പഠനത്തിലും ചികിത്സയിലും ഏർപ്പെട്ടിരിക്കുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും, പൊതുജനാഭിപ്രായം, വിശ്വാസങ്ങൾ എന്നിവയെക്കുറിച്ചു പഠിക്കുന്ന സാമൂഹിക മനശാസ്ത്രജ്ഞരും

Related Questions:

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടി, കായിക പ്രവർത്തനങ്ങളിലെ നേട്ടങ്ങളിലൂടെ തന്റെ ആത്മാഭിമാനം വീണ്ടെടുക്കുന്നത് ഏത് സമായോജന തന്ത്രത്തിന് ഉദാഹരണമാണ്?
പാഠ്യാംശങ്ങൾ തമ്മിലുള്ള യുക്തിബന്ധങ്ങൾ കൂടുതൽ മനസ്സിലാക്കണമെങ്കിൽ ഏതു പാഠ്യക്രമരീതി സ്വീകരിക്കണം ?
ചുവടെ നൽകിയിരിക്കുന്നവയിൽ പ്രക്ഷേപണ രീതിയേത് ?
'ഡിഡാക്ടിക് ഉപകരണങ്ങൾ ഉപയോഗിച്ചു വേണം ശിശുക്കളെ പഠിപ്പിക്കേണ്ടത്'. ഇങ്ങനെ പറഞ്ഞത് :
ഒരു കുട്ടിയെക്കുറിച്ചുള്ള ആഴത്തിലും പരപ്പിലുമുള്ള പഠനത്തിന് ഉപയോഗിക്കാവുന്ന രീതി ഏത് ?