App Logo

No.1 PSC Learning App

1M+ Downloads
വ്യക്തിത്വവുമായി ബന്ധപ്പെട്ട ഫ്രോയിഡിന്റെ ഘടനാ മാതൃകയിൽ "അഹം" പ്രവർത്തിക്കുന്നത്. ഇനിപ്പറയുന്നവ അനുസരിച്ചാണ് :

Aയാഥാർത്ഥ തത്വം

Bആനന്ദ തത്വം

Cധാർമിക തത്വം

Dവളർച്ചാ തത്വം

Answer:

A. യാഥാർത്ഥ തത്വം

Read Explanation:

ഫ്രോയിഡും മനോവിശ്ലേഷണ സമീപനവും:

  • മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്, സിഗ്മണ്ട് ഫ്രോയിഡ ആണ്.  

  • മനോവിശ്ലേഷണത്തിന്റെ പിതാവ് / മാനസികാപഗ്രഥനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതും, സിഗ്മണ്ട് ഫ്രോയിഡ് ആണ്.

  • മനുഷ്യ മനസ് / അബോധ മനസ്, മഞ്ഞ് മല പോലെയാണെന്ന് അഭിപ്രായപ്പെട്ടതും, സിഗ്മണ്ട് ഫ്രോയിഡ് ആണ്. 

വ്യക്തിത്വ ഘടന:

    വ്യക്തിയിലെ മനോഘടനയെ പ്രധാനമായും മൂന്നായി തിരിക്കാം.

  1. ഇദ്ദ് (Id)

  2. അഹം (Ego)

  3. അത്യഹം (Super Ego)

             

  • ഫ്രോയിഡിന്റെ അഭിപ്രായത്തിൽ ഇദ്ദ് (Id), അഹം (Ego), അത്യഹം (Super Ego) എന്നീ മൂന്ന് പ്രധാന വ്യവസ്ഥകൾ കൂടി ചേരുന്നതാണ്, വ്യക്തിത്വ ഘടന.  

 

അഹം (Ego):

  • മാനസിക പ്രക്രിയകളെ ഏകോപിപ്പിക്കുന്നത് ഈഗോയാണ്.

  • പ്രായോഗിക തത്ത്വങ്ങളിൽ അധിഷ്ഠിതമായത്, അഹം ആണ്.  

  • ഇദ്ദിനെ നിയന്ത്രിക്കുകയും, അടക്കി നിർത്തുകയും ചെയ്യുന്ന വൈകാരിക ശക്തിയാണ് അഹം.

  • ഇദ്ദ് കാരണം ഉണ്ടാകുന്ന വൈകാരിക ത്വരയെ പ്രായോഗിക തലത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നത് അഹം ആണ്. 

 

 യാഥാർത്ഥ്യ തത്ത്വം (Principle of Reality):

 

 

  • ഒരു വ്യക്തിയെ യാഥാർത്ഥ്യ ബോധം ഉൾക്കൊണ്ട് പെരുമാറാൻ സഹായിക്കുന്നത് അഹം ആണ്

  • യാഥാർത്ഥ്യ ബോധ തത്വം (Principle of Reality) അനുസരിച്ചാണ്, അഹം പ്രവർത്തിക്കുന്നത്.

  • ഇദ്ദിന്റെ ചോദനങ്ങളെ യാഥാർത്ഥ്യ ബോധത്തോടെ നിയന്ത്രിക്കുന്ന ഈഗോയും, സാമൂഹ്യ നിയമങ്ങൾക്കും വ്യവസ്ഥകൾക്കും അനുസരിച്ച്, ചോദനകളെ നിയന്ത്രിക്കുന്ന സൂപ്പർ ഈഗോയും, പരസ്പര പൂരകമായി പ്രവർത്തിക്കുമ്പോഴാണ്, വ്യക്തിത്വം സന്തുലിതമാകുന്നത്.    

മനുഷ്യ മനസിലെ പോലീസ് ഫോഴ്സ്:

 

 

  • ഇദ്ദ് ആത്മനിഷ്ഠമായ അനുഭവങ്ങളെ മാത്രം പരിഗണിക്കുമ്പോൾ, അഹം (Ego) ആത്മനിഷ്ഠമായ അനുഭവങ്ങളെയും, വസ്തുനിഷ്ഠമായ ശെരികളെയും വേർതിരിച്ചറിയുന്നു.

  • അതിനാൽ, മനുഷ്യ മനസിലെ പോലീസ് ഫോഴ്സ് (Police Force of human mind) എന്ന് അഹം അറിയപ്പെടുന്നു.

  • വ്യക്തിത്വത്തിന്റെ പാലകൻ (Executive of Personality) എന്നും, അഹം അറിയപ്പെടുന്നു.


Related Questions:

സര്‍ സിഗ്മണ്ട് ഫ്രോയിഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പെൺകുട്ടികൾക്ക് പിതാവിനോടുള്ള സ്നേഹവും ആഗ്രഹവും മാതാവിനോടുള്ള അസൂയയും ശത്രുതയും നിമിത്തം ഉണ്ടാകുന്ന മാനസിക സംഘർഷം ?
വ്യക്തിത്വ വികസനത്തെ സ്വാധീനിക്കുന്ന സാഹചര്യ ഘടകം ?
മനുഷ്യനിലുള്ള ആദി പ്രേരണ അറിയപ്പെടുന്നത് ?
ഫ്രോയ്ഡ്ന്റെ മനഃശാസ്ത്രമനുസരിച്ച് എല്ലാ മാനസികോർജങ്ങളുടെയും ഉറവിടമാണ് :