App Logo

No.1 PSC Learning App

1M+ Downloads
വ്യക്തിയുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്നതിൽ സാമൂഹ്യ നിയന്ത്രണ ഏജൻസികൾ മുഖ്യപങ്ക് വഹിക്കുന്നു. ബലപ്രയോഗത്തിലൂടെ വ്യക്തിയെ നിയന്ത്രിക്കാൻ അവകാശമുള്ള സാമൂഹ്യ നിയന്ത്രണ ഏജൻസി ഏത് ?

Aമാധ്യമങ്ങൾ

Bസംഘടനകൾ

Cവിദ്യാലയം

Dരാഷ്ട്രം

Answer:

D. രാഷ്ട്രം

Read Explanation:

സാമൂഹ്യ നിയന്ത്രണം എങ്ങനെ നടക്കുന്നു

  • സാമൂഹ്യ നിയന്ത്രണം എല്ലാവർക്കും പ്രയോജനകരമായ ഒരു അവസ്ഥ ഉണ്ടാക്കുന്നു
  • റോഡിൽ പാലിക്കേണ്ട നിയമങ്ങൾ ചിലർ ലംഘിച്ചാൽ എല്ലാവർക്കും വിഷമങ്ങൾ ഉണ്ടാകും
  • ട്രാഫിക് പോലീസുകാർ യാത്രക്കാരുടെ എല്ലാം സുരക്ഷിതത്വവും ക്ഷേമത്തിനുമായി റോഡിലെ നിയമലംഘനങ്ങൾ തടയാൻ ശ്രമിക്കുന്നു
  • കുറ്റകൃത്യം നടത്തുന്നവരെ പോലീസ് പിഴ അടപ്പിക്കുകയോ  കോടതിയിൽ ഹാജരാക്കുകയോ ചെയ്യുന്നു
  • ശിക്ഷ നടപ്പിൽ വരുത്താൻ സർക്കാർ സ്ഥാപിച്ച ഔദ്യോഗിക സ്ഥാപനമാണ് ജയിൽ
  • വിവിധ തരത്തിലുള്ള  പുനർ അധിവാസ കേന്ദ്രങ്ങൾ കുറ്റകൃത്യം നടത്തുന്ന കുട്ടികളെ ശരിയായ മാർഗത്തിലേക്ക് നയിക്കാനുള്ള സർക്കാർ സംവിധാനങ്ങളാണ്
  • സാമൂഹ്യ  നിയന്ത്രണം കുറ്റം ചുമത്തുകയും ശിക്ഷിക്കുകയും മാത്രമല്ല ചെയ്യുന്നത് നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ച നേട്ടം ഉണ്ടാക്കുന്നവരെ സമൂഹം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യാറുണ്ട്

 

  • പഠനത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അംഗീകാരങ്ങൾ നൽകുന്നത് സമൂഹം പ്രതീക്ഷിക്കുന്ന പെരുമാറ്റം ഓരോ വ്യക്തിയിൽ നിന്നും ഉണ്ടാവാൻ കൂടിയാണ്

  • സാമൂഹ്യ  നിയന്ത്രണ മാർഗ്ഗങ്ങളെ അവയുടെ പൊതുസ്വഭാവങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങൾ ആക്കാം
    1. അനൗപചാരിക സാമൂഹ്യ നിയന്ത്രണം(INFORMAL SOCIAL CONTROL )

    2. ഔപചാരിക സാമൂഹ്യ നിയന്ത്രണം(FORMAL SOCIAL CONTROL)

 

  1. അനൗപചാരിക സാമൂഹ്യ നിയന്ത്രണം(INFORMAL SOCIAL CONTROL )
  • നിയമമാക്കി രേഖപ്പെടുത്താത്ത സാമൂഹിക നിയന്ത്രണ മാർഗങ്ങളാണ്
    -
    അനൗപചാരിക സാമൂഹ്യ നിയന്ത്രണം
  • ആചാരങ്ങൾ, നാട്ടുനടപ്പുകൾ, വിശ്വാസങ്ങൾ, പാരമ്പര്യങ്ങൾ
  • ഇവ ലംഘിക്കുമ്പോൾ ഔപചാരിക ശിക്ഷ ലഭിക്കുന്നില്ല
  • അത്തരക്കാരെ പരിഹസിക്കുകയോ ഒറ്റപ്പെടുത്തുകയോ  ചെയ്യുന്നു
  • പ്രാഥമിക സാമൂഹിക സംഘങ്ങളായ കുടുംബം, മതം, സമപ്രായക്കാർ തുടങ്ങിയവയിലൂടെയാണ് പ്രധാനമായും അനൗപചാരിക സാമൂഹിക നിയന്ത്രണം നടത്തുന്നത്
  • ഗോത്രവർഗങ്ങളിലും പരമ്പരാഗത സമൂഹങ്ങളിലും സാമൂഹിക നിയന്ത്രണം അനൗപചാരിക മാർഗ്ഗങ്ങളിലൂടെ ഫലവത്തായി നടത്തിയിരുന്നു

2. ഔപചാരിക സാമൂഹ്യ നിയന്ത്രണം(FORMAL SOCIAL CONTROL)

  • പോലീസ്, പട്ടാളം, ജയിൽ, കോടതി തുടങ്ങിയ സംവിധാനങ്ങൾ സാമൂഹ്യ നിയന്ത്രണം ഔപചാരികമായി നിർവഹിക്കുന്നു
  • പരിഷ്കൃത സമൂഹങ്ങൾ സാമൂഹിക നിയന്ത്രണത്തിന് ഇത്തരം മാർഗങ്ങളാണ് അവലംബിക്കുന്നത്
  • ഈ സംവിധാനങ്ങളും സ്ഥാപനങ്ങളും അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങളാണ് ഉണ്ടാക്കുന്നതും നടപ്പിൽ വരുത്തുന്നതും
  • നിയമങ്ങളും ശിക്ഷാസംവിധാനങ്ങളും ഉണ്ടെങ്കിലും ചിലർ ചട്ടങ്ങൾ ലംഘിക്കുന്നു

 

  • സമൂഹത്തിലെ ഭൂരിപക്ഷം അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന മൂല്യങ്ങളും നാട്ടാചാരങ്ങളും സദാചാര വ്യവസ്ഥകളും നിയമങ്ങളും ലംഘിക്കുന്ന പെരുമാറ്റത്തെ പറയുന്നത് - സാമൂഹ്യ വ്യതിയാനം (social Devience)

  • വൻതോതിൽ സാമൂഹ്യ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ സമൂഹത്തിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നതാണ് - സാമൂഹ്യ ശിഥിലീകരണം( social disintegration)

     


Related Questions:

ഒരു വ്യക്തിക്ക് താഴ്ന്ന മാനദണ്ഡങ്ങളും മൂല്യങ്ങളും കഴിവുകളും അറിവും ഉള്ള സാമൂഹ്യ ശാസ്ത്രത്തിലെ (Sociology) ഒരു സിദ്ധാന്തമാണ് :
പൊതുവായ ലക്ഷ്യങ്ങൾ നിറവേറ്റുകയും പങ്കുവെയ്ക്കുകയും ചെയ്യുന്ന അർത്ഥവും സ്വയം വിലയിരുത്തലും പങ്കിടുന്ന രണ്ടോ അതിലധികമോ ആളുകളുടെ സംഘടിത സംവിധാനത്തെ വിളിക്കുന്ന പേരെന്ത് ?
ചുവടെ നൽകിയിരിക്കുന്നവയിൽ ഋഗ്വേദകാലത്തെ ആര്യന്മാരുടെ അസംബ്ലി ഏത് ?
ധാർമിക മൂല്യങ്ങൾ വളർത്താൻ സഹായിക്കുന്ന സംഘടനകൾ ?
ദേശിയോത്ഗ്രഥനത്തിന് തടസമായി വർത്തിക്കുന്നതേത് ?